UPDATES

സിനിമാ വാര്‍ത്തകള്‍

ആര്‍ത്തവ ദുരാചാരങ്ങള്‍ പ്രമേയമാക്കിയ ഇന്ത്യന്‍ ചിത്രം ‘പീരിയഡ‌് എന്‍ഡ‌് ഓഫ‌് സെന്റന്‍സ‌്’; ഓസ്കാര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍

ഫെബ്രുവരി 24നാണ‌് ഓസ്കാര്‍ അവാര്‍ഡ‌് പ്രഖ്യാപനം

ഓസ്കാര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടി ഇന്ത്യയില്‍ നിന്നുള്ള “പീരിയഡ‌് എന്‍ഡ‌് ഓഫ‌് സെന്റന്‍സ‌്’. ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപെട്ടിരിക്കുന്നത്. റേക സെഹ്താബി സംവിധാനം ചെയ‌്ത ചിത്രം ആര്‍ത്തവവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ഒരു കൂട്ടം സ്ത്രീകള്‍ അന്തസ്സോടെ ജീവിക്കാന്‍ നടത്തുന്ന പോരാട്ടവുമാണ് പ്രമേയമാകുന്നത്.

പാഡ്‍മാന്‍ കഥാപാത്രമാക്കിയ അരുണാചലം മുരുഗാനന്ദന്റെ ജീവിതകഥയും ഈ ഡോക്യുമെന്ററിയിലും വിഷയമാകുന്നു .ഉത്തരേന്ത്യയിലെ ഹാപൂര്‍ എന്ന ഗ്രാമമാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്. ഗ്രാമത്തില്‍ ഒരു പാഡ് മെഷീന്‍ സ്ഥാപിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നനകമാണ് ഈ 26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സിഖ് എന്റര്‍ടെയ്ന്‍മെന്റും ഗെയ്നിത് മോംഗയുചേർന്നാണ് പീരിയഡ‌് എന്‍ഡ‌് ഓഫ‌് സെന്റന്‍സിന്റെ നിർമ്മാണം.

26 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വച്ചിത്രം ആര്‍ത്തവ ദുരാചാരങ്ങള്‍ക്കെതിരെ സ‌്ത്രീകളും കുട്ടികളും നടത്തുന്ന ചെറുത്ത‌്നില്‍പ്പും പിന്നീട‌് ഗ്രാമത്തില്‍ സാനിറ്ററി പാഡ് മെഷീന്‍ സ്ഥാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ‌് പ്രമേയമാക്കുന്നത‌്. “പീരിയഡ‌് എന്‍ഡ‌് ഓഫ‌് സെന്റന്‍സ‌ിന‌് പുറമേ ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്‌ട് വിഭാഗത്തില്‍ ബ്ലാക്ക് ഷീപ്പ്, എന്‍ഡഡ് ഗെയിം, ലൈഫ്ബോട്ട്, ദി നൈറ്റ് എറ്റ് ദി ഗാര്‍ഡന്‍ എന്നിവയാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത‌്. ഫെബ്രുവരി 24നാണ‌് ഓസ്കാര്‍ അവാര്‍ഡ‌് പ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍