UPDATES

സിനിമാ വാര്‍ത്തകള്‍

ഓസ്‌കര്‍ വേദിയിലും ശ്രീദേവി

തൊണ്ണുറാമത് അക്കാദമി പുരസ്‌കാരദാന ചടങ്ങിലായിരുന്നു നടന്നത്

അപ്രതീക്ഷിത വിയോഗത്തിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായ അഭിനയത്തിന്റെയും സൗന്ദര്യത്തിന്റെയും നായികയായിരുന്ന ശ്രീദേവിക്ക് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ആദരം. തൊണ്ണൂറാമത് അക്കാദമി പുരസ്‌കാരദാന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം ലോകസിനിമയ്ക്ക് നഷ്ടമായ പ്രതിഭകള്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് (മെമ്മോറിയം സെക്ഷന്‍) ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ശ്രീദേവിയേയും ബോളിവുഡ് ഇതിഹാസം ശശി കപൂറിനേയും അനുസ്മരിച്ചത്.

ടോം പെറ്റിയുടെ ‘ ഇന്‍ മെമ്മോറിയം’ എന്ന ഗാനം എഡ്ഡി വെഡ്ഡര്‍ ലൈവായി പെര്‍ഫോം ചെയ്തുകൊണ്ടാണ് ചടങ്ങില്‍ മുന്‍ ജയിംസം ബോണ്ട് താരം സര്‍ റോജര്‍ മൂര്‍, ഫ്രഞ്ച് താരം യാന്‍ മോറ്യു, മാര്‍ട്ടിന്‍ ലാന്‍ഡ്യു, ഹാരി ഡീന്‍ സാന്റോന്‍, നടനും രചയിതാവുമായ സാം ഷെപേര്‍ഡ്, സംവിധായകരായ ജോര്‍ജ് റോമേറോ, ജോനാഥാന്‍ ഡെമ്മെ, ശശി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവിക്കും ആദരം ആര്‍പ്പിച്ചത്.

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണമാണ് ശ്രീദേവിക്ക്. 54 കാരിയായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമലോകം ഇനിയും മുക്തമായിട്ടില്ല.വിവിധ ഭാഷകളിലായി 300 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് ആഗോളപ്രശസ്തിയാണ് കൈവന്നിരുന്നത്.

എന്റെ നെഞ്ചില്‍ നിരന്തരം വേദനിപ്പിക്കുന്ന അഗാധ ഗര്‍ത്തം; ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

അതേസമയം അക്കാദമി പുരസ്‌കാര ചടങ്ങില്‍ ശ്രീദേവിക്കും ശശി കപൂറിനും ആദരം ആര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ചലച്ചിത്രലോകം. ഋഷി കപൂര്‍, വരുണ്‍ ധവാന്‍ എന്നിവര്‍ ഉള്‍പ്പെടെ പലരും ഈ വിവരം ട്വീറ്റ് ചെയ്ത് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍