UPDATES

സിനിമാ വാര്‍ത്തകള്‍

മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹിഷ്കരണം; കങ്കണ റണാവത്തിനെതിരെ മാധ്യമപ്രവർത്തകരുടെ സംഘടന

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകനോട് കങ്കണ തട്ടിക്കയറിയത്

ബോളിവുഡ് താരം കങ്കണക്ക് എതിരെ മാധ്യമപ്രവർത്തകർ. കങ്കണ റണാവത്തിനെ ബഹിഷ്കരിക്കാനാണ് തീരുമാനമെന്നാണ് മാധ്യമ പ്രവർത്തകർ പറയുന്നത്. പ്രമുഖ നിർമ്മാതാവ് ഏക്താ കപൂറിനോടാണ് മാധ്യമപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. കങ്കണയുടെ പുതിയ ചിത്രമായ ‘ജഡ്ജ്മെന്റൽ ഹെ ക്യാ’യുടെ നിർമ്മിക്കുന്നത് ഏക്തയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകനോട് കങ്കണ തട്ടിക്കയറിയത്.

ഞായറാഴ്ച മുംബൈയിൽ നടന്ന ‘ജഡ്ജ്മെന്റൽ ഹെ ക്യാ’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിൻ റാവുവാണ് മണികർണികയ്ക്ക് വേണ്ട പ്രമോഷൻ ലഭിക്കാതിരിക്കാൻ കാരണമെന്ന് കങ്കണ ആരോപിച്ചിരുന്നു. റാവു ഇത് നിരാകരിച്ചെങ്കിലും കങ്കണ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമപ്രവർത്തകരുടെ സംഘടന കങ്കണയോട് മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ കങ്കണ മാപ്പ് പറയില്ലെന്ന് ഞാൻ ഉറപ്പ് തരാമെന്നും, നിങ്ങൾക്ക് ആളുമാറിപ്പോയെന്നുമായിരുന്നു സഹോദരി രംഗോലിയുടെ ട്വീറ്റ്. താരം മാപ്പ് പറയാനുള്ള സാധ്യതകൾ മാനേജരും തള്ളി.

മാപ്പ് പറഞ്ഞില്ലെങ്കിൽ കങ്കണയെ ബഹിഷ്കരിക്കാനാണ് സംഘടനയുടെ തീരുമാനമെന്നും എന്നാൽ താരത്തെ ബഹിഷ്കരിക്കുന്നത് കൊണ്ട് ചിത്രത്തിന്റെ പ്രമോഷൻ കുറയ്ക്കുകയില്ലെന്നും രാജ്കുമാർ റാവു ഉൾപ്പടെയുള്ളവരുടെ വാർത്തകൾ നൽകുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍