UPDATES

സിനിമാ വാര്‍ത്തകള്‍

കാജൽ അഗർവാളിന്റെ ‘പാരിസ് പാരിസ്’: വിവാദമായ മാറിടത്തില്‍ തൊടുന്ന രംഗം ഉള്‍പ്പെടെ 25 കട്ടുകൾ; സെന്‍സര്‍ ചെയ്യേണ്ടതില്ലെന്ന് താരം

റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

കാജള്‍ അഗര്‍വാള്‍ നായികയാകുന്ന പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ റണാവത്ത് പ്രധാന വേഷത്തിൽ എത്തിയ ക്വീനിന്റെ തമിഴ് റീമേയ്ക്ക് ആണ് ഈ ചിത്രം. ഡിസംബറിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ട്രൈലെർ ഏറെ ചർച്ചയായിരുന്നു.ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചത്. കടുത്ത വിമർശനങ്ങളാണ് ഇതേ തുടർന്ന് ചിത്രം നേരിട്ടത്‌.

സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും പലരും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗമുള്‍പ്പടെ ഇരുപത്തഞ്ചോളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഇതിനെതുടര്‍ന്ന് റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കാജല്‍ രംഗത്ത് വന്നിട്ടുണ്ട്.

‘ക്വീനിന്റെ നാല് ഭാഷകളിലുളള റീമേയ്ക്ക് ഞങ്ങളുടെ ആത്മാര്‍ഥ പരിശ്രമമാണ്. എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം അപ്രൂവ് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു’ കാജൽ അഗർവാൾ പറഞ്ഞു.

ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് നായികമാരാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍