UPDATES

സിനിമാ വാര്‍ത്തകള്‍

മൂന്ന് അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കി ‘പരിയേറും പെരുമാള്‍’

കാല, കബാലി എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

മാരി സെൽവരാജ്ന്റെ സംവിധാനത്തിൽ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്ത് നിർമ്മിച്ച ചിത്രമാണ് പാരിയേറും പെരുമാൾ. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര മേളകളിലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു അന്താരാഷ്ട്ര പുരസ്ക്കാരം കൂടി ചിത്രം നേടിയിരിക്കുകയാണ്. ഫ്രാൻ‌സിൽ വെച്ച് നടന്ന ടൂലൗസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ആണ് ചിത്രം മൂന്ന് പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയത്.

ഇൻഡിപെൻഡന്റ് ഫിലിം ക്രിട്ടിക് അവാർഡ്, ജൂറി അവാർഡ്, ഓടിയൻസ് അവാർഡ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലായാണ് ചിത്രം പുരസ്ക്കാരം സ്വന്തമാക്കിയത്.

കാല, കബാലി എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ‘പരിയറും പെരുമാളിൽ’ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം കളക്റ്റീവ് ആണ് സിനിമ നിർമിച്ചത്. പാ രഞ്ജിത് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകൻ സന്തോഷ് നാരായണൻ തന്നെയാണ് ഈ സിനിമയുടെയും സംഗീതം നിർവഹിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് മാരി സെല്‍വരാജ്, വിവേക്, പെരുമാള്‍ വാധ്യാര്‍, ചിന്നസാമിദാസന്‍ എന്നിവര്‍ ചേര്‍ന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍