UPDATES

സിനിമാ വാര്‍ത്തകള്‍

‘സാമൂഹികമായ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്, അവര്‍ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകള്‍ കാണുന്നുണ്ട്’; പാര്‍വതി തിരുവോത്ത്

അഭിനയത്തിന് പുറമെ സിനിമാസംവിധാന നിര്‍മാണരംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ് താനെന്നും പാർവതി കൂട്ടി ചേർത്തു

തനിക്ക് അവസരങ്ങൾ നിഷേധിക്കുകയാണെങ്കിൽ താനായിട്ട് തന്നെ അവസരങ്ങൾ സൃഷ്ട്ടിമെന്ന് നടി പാർവതി. അമ്മ സംഘടനയെ വിമർശിച്ചതിന്റെ പേരിൽ താൻ ഉൾപ്പെടെ ഡബ്ല്യു.സി.സി അംഗങ്ങൾക്കും അല്ലാത്തവർക്കും അവസരങ്ങൾ നഷ്ട്ടപെടുത്തിയതായും വെളിപ്പെടുത്തി പാർവതി തിരുവോത്ത്. ഉയരെ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്.

‘പണ്ടത്തെ പോലെയല്ല ഒരു ആണിനും പെണ്ണിനും അവസരങ്ങൾക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല, സിനിമയോ കലയോ ആരുടേം സ്വത്തായി മാറ്റിവെച്ചിട്ടില്ല, അങ്ങനെ ഒരു ചിന്ത തന്നെ മണ്ടത്തരമാണ്’ – പാർവതി പറയുന്നു

തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ നടന്ന സംഘടിതശ്രമങ്ങളുടെ തകര്‍ച്ച കാണേണ്ടിവരുമെന്നും അഭിനയത്തിന് പുറമെ സിനിമാസംവിധാന നിര്‍മാണരംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ് താനെന്നും പാർവതി കൂട്ടി ചേർത്തു.

കൂടാതെ നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നതായും എന്നാൽ വിചാരണ വൈകുന്നതില്‍ ആശങ്കയില്ലെന്നും ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും നേരത്തെ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

‘സാമൂഹികമായ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികള്‍ ആളുകള്‍ കാണുന്നുണ്ട്. അതുവഴി സത്യം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ആളുകള്‍ അവരെത്തന്നെ തുറന്നുകാട്ടുകയാണ്. കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകള്‍ കാണുന്നുണ്ട്. ഇതും ഒരു വിചാരണയാണ്’- പാര്‍വതി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം കടന്നു പോകുന്നത് ഭീതിയുണര്‍ത്തുന്ന ഘട്ടത്തിലൂടെയാണെന്നും പാര്‍വതി കൂട്ടി ചേർത്തു.

ഉയരെ എന്ന ചിത്രമാണ് പാർവതിയുടേതായി ഉടൻ റിലീസിനെത്തുന്ന ചിത്രം. പാർവതിക്കൊപ്പം ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉയരെ. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ എഴുതുന്നു.ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പല്ലവി എന്ന കഥാപാത്രമായാണ്‌ പാർവതി അഭിനയിക്കുന്നത്‌. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ബോബി–സ‍ഞ്ജയ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സ‍ഞ്ജയ്‍യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍