UPDATES

സിനിമാ വാര്‍ത്തകള്‍

പനമ്പള്ളി നഗറില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പുമായി നടി പാര്‍വതി

കേബിള്‍ ഇരുട്ടത്ത് കാണാനാകാത്ത വിധത്തില്‍ കിടക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടേക്കാമെന്നാണ് പാര്‍വതിയുടെ മുന്നറിയിപ്പ്

കൊച്ചി പനമ്പള്ളി നഗറില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പുമായി നടി പാര്‍വതി. ഇന്ന് പുലര്‍ച്ചെ തന്റെ കാര്‍ ഒരു അപകടത്തില്‍പ്പെട്ടതോടെയാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ സന്‌ഗേശത്തിലൂടെ അപകട മുന്നറിയിപ്പ് നല്‍കിയത്.

റോഡിലേക്ക് വീണു കിടക്കുന്ന ഒരു കേബിളില്‍ തന്റെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ കുടുങ്ങിയെന്നും മിറര്‍ മൊത്തത്തില്‍ തന്നെ കാറില്‍ നിന്നും പറിഞ്ഞു പോയെന്നുമാണ് പാര്‍വതി അപകടം കഴിഞ്ഞപ്പോള്‍ അറിയിച്ചത്. പനമ്പള്ളി നഗറില്‍ റോഡിന് കുറുകെയാണ് കേബിള്‍ വീണുകിടക്കുന്നത്. കേബിള്‍ ഇരുട്ടത്ത് കാണാനാകാത്ത വിധത്തില്‍ കിടക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടേക്കാമെന്നാണ് പാര്‍വതിയുടെ മുന്നറിയിപ്പ്.

വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ എത്താനായി താന്‍ റോഡരികില്‍ തന്നെ കാത്തു നില്‍ക്കുകയാണെന്നും പാര്‍വതി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍