UPDATES

സിനിമാ വാര്‍ത്തകള്‍

“എന്റെ വീടിന് കാവലായി ഡി.വൈ.എഫ്.ഐയുടെയും യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസിന്റെയും ഉശിരുള്ള ആമ്പിള്ളേരുണ്ട്”; പട്ടാഭിരാമന്റെ പോസ്റ്റർ ചർച്ചയാകുന്നു

അടുത്തിടെ ഇറങ്ങിയ ജയറാം ചിത്രങ്ങളേക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ജയറാം ചിത്രം ‘പട്ടാഭിരാമൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അടുത്തിടെ ഇറങ്ങിയ ജയറാം ചിത്രങ്ങളേക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജയറാം-കണ്ണൻ താമരക്കുളം കൂട്ടുകെട്ട് തുടരുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

‘ഡി.വൈ.എഫ്.ഐയുടെയും, യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസിന്റെയും ഉശിരുള്ള ആമ്പിള്ളേർ ഉണ്ടെന്റെ വീടിനു കാവൽ ആയി. എന്റെ അമ്മയെ അവരും അമ്മ എന്നാണ് വിളിക്കുന്നത്…’- പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെ

ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍.ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,രമേഷ് പിഷാരടി,നന്ദു,സായികുമാര്‍,മഹീന്ദ്രന്‍,മിയ,ഷീലു അബ്രഹാം,ഷംന കാസിം,ലെന,പ്രജോദ് കലാഭവന്‍, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍