UPDATES

സോഷ്യൽ വയർ

‘നമ്മള്‍ ജയിച്ചു ഈ ഭൂമിയിലെ ഓരോ പെണ്‍കുട്ടിയും അറിയണം,താനൊരു ദേവതയാണെന്ന്’; ഓസ്‌കര്‍ നേടിയ ‘പീരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ്’ നിര്‍മാതാവ് ഗുനീത് മോങ്ക

യുപിയിലെ ഹാപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്നവും അവരുടെ പാഡ് പ്രോജക്ടുമാണ് റായ്ക്ക സെഹ്താബ്ച്ചിക്കൊപ്പം മെലിസ്സ ഹ്രസ്വചിത്രത്തിന് വിഷയമാക്കിയത്.

‘നമ്മള്‍ ജയിച്ചു ഈ ഭൂമിയിലെ ഓരോ പെണ്‍കുട്ടിയും അറിയണം’. താനൊരു ദേവതയാണെന്ന്. ഈ വര്‍ഷത്തെ ഓസ്‌കര്‍ നേടിയ ‘പീരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ്’ എന്ന ഹ്രസ്വചിത്രത്തിന്റെ നിർമ്മാതാവ് ഗുനീത് മോങ്ക ഇൻസ്റ്റാഗ്രാമിൽ എഴുതി.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് കാലിഫോര്‍ണിയിലെ ഓക്‌വുഡ്‌ ഹൈസ്‌കൂളിലെ മെലിസ്സ ബെര്‍ട്ടന്റെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൊച്ചു മുറിയില്‍ മൊട്ടിട്ട സ്വപ്‌നം പൂവണിഞ്ഞതിനെക്കുറിച്ച് ഗുനീത് ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റിലൂടെ വിവരിക്കുന്നു.

മെലിസ്സയുടെ നേതൃത്വത്തില്‍ ഓക്വുഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തിലാണ് കാഠിഖേരയില്‍ ഒരു പാഡ് നിര്‍മാണ യന്ത്രം സ്ഥാപിക്കുന്നത്. ഇനിമേല്‍ ഒരു പെണ്‍കുട്ടി പോലും ആര്‍ത്തവം കാരണം പഠനം നിര്‍ത്തരുത് എന്നതായിരുന്നു ഈ സംരംഭം വഴി ലക്ഷ്യമിട്ടതെന്ന് മെലിസ്സ പറയുന്നു. ഒരു യു. എന്‍. സമ്മേളനമാണ് ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന ആര്‍ത്തവപ്രശ്നത്തിലേയ്ക്ക് അവരുടെ മനസ്സില്‍ വെളിച്ചം വീശിയത്.

യുപിയിലെ ഹാപുരിലെ സ്ത്രീകളുടെ ആര്‍ത്തവ പ്രശ്നവും അവരുടെ പാഡ് പ്രോജക്ടുമാണ് റായ്ക്ക സെഹ്താബ്ച്ചിക്കൊപ്പം മെലിസ്സ ഹ്രസ്വചിത്രത്തിന് വിഷയമാക്കിയത്.

സ്ഥിതീകരിക്കാത്ത കണക്കുകൾ പ്രകാരം 23 ശതമാനം പെണ്‍കുട്ടികള്‍ ആര്‍ത്തവം കാരണം സ്‌കൂള്‍ പഠനം അവസാനിപ്പിക്കുന്ന ഹാപുരിലെ ഒരു കൂട്ടം സ്ത്രീകള്‍ സാമ്പത്തിക സ്വാശ്രയത്വവും ശുചിത്വവും ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ ഒരു സാനിറ്ററി പാഡ് നിര്‍മിക്കുന്ന യന്ത്രം നിര്‍മിക്കുന്നതാണ് ഇരുപത്തിയാറ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം

 

View this post on Instagram

 

Started with a small dream in the English department room of @melissa_berton with her school girls of @oakwoodstories for empowering and educating other young girls across the world for better menstruation hygiene. This started 7 years ago with raising money and donating one pad machine… then thought the team should make a movie for better awareness!! @actionindia76 from India helped on ground in putting a machine. @raykaz and @samdavisdp captured all of this so beautifully with @kakarmandakini producing for @sikhya ❤️ . . Today here we are ! All the way to Oscars and have put this story on the map ! One night before the Oscars, whatever may happen…. Team @periodendofsentence is already a winner ! . . more power for all the support and magic @stacey_sher @lisataback . . . This is dedicated to dreamers like each one of you here. Keep inspiring ❤️ @helenyenser @mcmaxam @clairesliney @charlottesilverman @ruby_schiff @aveeybaaby @sophdasch @maggiesophiebrown

A post shared by Guneet Monga (@guneetmonga) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍