UPDATES

സിനിമാ വാര്‍ത്തകള്‍

‘അതിരന്‍’ മാനസിക രോഗാശുപത്രി പശ്ചാത്തലത്തില്‍ ഒരു റൊമാന്റിക് ത്രില്ലര്‍; ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടര്‍: തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്

സംവിധായകന്‍ വിവേക് തന്നെയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ‘ഷമ്മി’ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്ത് പ്രദർശനം തുടരുകയാണ്. ഫഹദിന്റെ മലയാളത്തിലെ അടുത്ത ചിത്രം പി എഫ് മാത്യൂസ് തിരക്കഥയൊരുക്കുന്ന ‘അതിരൻ’ ആണ്.  ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും ഫഹദ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.

ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ ആയിരിക്കുമെന്നാണ് തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് പറയുന്നത്. ഏഷ്യാനെറ്റ് ഓൺലൈനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാത്തലമാക്കി വികസിക്കുന്ന കഥയാണ് സിനിമയുടേത്. ഊട്ടിയിലായിരുന്നു പ്രധാന ചിത്രീകരണം. ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്.’ എന്നാല്‍ ഏതെങ്കിലുമൊരു കഥാപാത്രത്തേക്കാള്‍ കഥയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ് അതിരനെന്നും ഈ.മ.യൗവിന് ശേഷം എഴുത്ത് തുടങ്ങിയ സിനിമയാണ് ഇതെന്നും  പി.എഫ് മാത്യൂസ് പറയുന്നു.

സംവിധായകന്‍ വിവേക് തന്നെയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിവേകിന്റെ ആദ്യ സംവിധാന സംരംഭമാണ് അതിരന്‍. സായ് പല്ലവി, പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍