UPDATES

സിനിമാ വാര്‍ത്തകള്‍

‘പിഎം നരേന്ദ്ര മോദി’ നാളെ തിയേറ്ററുകളിലേക്ക്; ആദ്യ ദിനം രണ്ട് കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്ന് റിപോർട്ടുകൾ

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തിന്റെ പ്രമേയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രം നാളെ റിലീസാകുന്നു. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി രാജ്യങ്ങളിലും ചിത്രം നാളെ പ്രദർശനത്തിനെത്തും.

ഇലക്ഷന് കമ്മീഷന്റെ വിലക്കിനെ തുടർന്ന് ഏപ്രിൽ 11ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് മോദിയായി എത്തുന്ന ചിത്രം ആദ്യ ദിനം തന്നെ രണ്ട് കോടിയോളം കളക്ഷൻ പിന്നിടുമെന്നാണ് റിപോർട്ടുകൾ.

‘പിഎം നരേന്ദ്ര മോദി ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള ഒച്ചപ്പാട് കുറച്ച് ശമിച്ചിട്ടുണ്ട്. മുൻപ് ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ഒരു പൊളിറ്റിക്കൽ അജണ്ടയെയാണ് സൂചിപ്പിച്ചതെങ്കിൽ ഇപ്പോൾ അത് ഒരു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്ര സിനിമയായി മാത്രമെ വീക്ഷിക്കപ്പെടുന്നുള്ളു. അതിനാൽ തന്നെ ചിത്രത്തിന്റെ ആദ്യ ദിവസത്തിന്റെ നേട്ടം രണ്ട് കോടിയോളം എത്താമെന്ന് ഞാൻ അനുമാനിക്കുന്നു’ ഫിലിം ട്രേഡ് അനലിസ്റ്റായ ഗിരീഷ് ജോഹർ പറയുന്നു

‘മികച്ച നടന്മാരിൽ ഒരാളായ വിവേക് ഒബ്‌റോയ് ചിത്രത്തിൽ മുന്നിട്ട് നിൽക്കുന്നു, ഒമംഗ് കുമാർ മികച്ച സംവിധായകനാണ്. കൂടാതെ, മോദിജി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്തിക്കഴിഞ്ഞാൽ അതും ചിത്രത്തിന്റെ മികച്ച ബോക്സ് ഓഫീസ് കളക്ഷനുള്ള സാദ്ധ്യതകൾ വർധിപ്പിക്കും. അദ്ദേഹം ജയിക്കുകയാണെങ്കിൽ, മോദിയെ പിന്തുണയ്ക്കുന്നവർ ചിത്രം കണ്ട് വിജയമാഘോഷിക്കും. ആ കാര്യം സംഭവ്യമാകാം’- ഗിരീഷ് ജോഹർ നിരീക്ഷിക്കുന്നു.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തിന്റെ പ്രമേയം. മേരി കോം എന്ന ബയോപിക്ക് ഒരുക്കിയ ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.

ദർശൻ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരേഷ് ഒബ്റോയിയും സന്ദീപ് സിങും ചേർന്ന് നിർമിക്കുന്നത്

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആണ് ഇന്ന് നടന്നത്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. നിലവില്‍ 350 മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍