UPDATES

സിനിമാ വാര്‍ത്തകള്‍

ചിത്രത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ; മോദി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്രമോദി ഏപ്രിൽ 5 ന് പ്രദർശനത്തിനെത്തുകയാണ്. എന്നാൽ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ നടപടി.

‘മേരികോം’, ‘സരബ്ജിത്ത്’ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തിൽ എത്തുന്നത്.
ആ ദ്യം ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്. വിവേക് ഒബ്‌റോയും സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേർന്നുമാണ് ചിത്രം നിർമ്മിക്കുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍