UPDATES

സിനിമാ വാര്‍ത്തകള്‍

വർഷങ്ങൾക്ക് ശേഷം പൂര്‍ണിമ എത്തുന്നു; ‘വൈറസി’ലെ ഫസ്റ്റ് ലുക്ക്‌ പുറത്ത്

ഒപിഎം പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം ജൂൺ 7 ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും

കേരളം നേരിട്ട നിപ്പാ എന്ന മഹാവ്യാധിയുടെ കഥ പറയുന്ന ചിത്രമാണ് വൈറസ്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിലെ പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് വീണ്ടും അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലറും പിന്നീട് വന്ന ക്യാരക്ടര്‍ പോസ്റ്ററുകളും ഏറെ തരംഗമായിരുന്നു. മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നത്.. പെർഫെക്ട് കാസ്റ്റ‌ി‌ം‌‌‌‌‌ഗാണ് ടീം സിനിമയ്ക്കായി നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ കെ എല്‍ സരിത, കോഴിക്കോട് ഡി എം ഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് റിപോർട്ടുകൾ.

റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ്, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. രാജീവ് രവിയാണ് ‘വൈറസി’ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഒപിഎം പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം ജൂൺ 7 ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍