UPDATES

സിനിമാ വാര്‍ത്തകള്‍

മലയാളത്തിൽ താരത്തിന് ഇഷ്‍ടം ഈ യുവതാര ചിത്രം; ആക്ഷന്‍ സിനിമകളോടും വലിയ താല്പര്യമില്ല: പ്രഭാസ് പറയുന്നു

ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രഭാസിന്റെ പുതിയ ചിത്രം പ്രദർശനത്തിനെത്തുന്നത്

ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. 300 കോടി ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രഭാസിന്റെ പുതിയ ചിത്രം പ്രദർശനത്തിനെത്തുന്നത്. അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ട മലയാള ചിത്രം ഏതാണെന്ന് പ്രഭാസ് വെളിപ്പെടുത്തിയത്. നിവിൻ പോളി നായകനായ പ്രേമമാണ് അദ്ദേഹത്തിന്റെ ഇഷ്ട്ട മലയാള ചിത്രം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമകളായിരുന്നു ബാഹുബലി ഒന്നും രണ്ടും. യഥാര്‍ഥത്തില്‍ ആക്ഷന്‍ ചിത്രങ്ങളോട് അത്രയേറെ താല്‍പര്യമുള്ളയാളല്ല എന്നാണ് പ്രഭാസിന്റെ മറുപടി.

‘സത്യം പറഞ്ഞാല്‍ ഞാന്‍ ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകനല്ല. എന്റെ പ്രിയപ്പെട്ട സിനിമ മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ്. മലയാളത്തില്‍ പ്രേമവും. അമിതാഭ് ബച്ചന്‍, രജനീകാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി… അവരോട് വലിയ ആരാധനയുണ്ട്’- പ്രഭാസ് പറയുന്നു.

ഷങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്‌ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ‘സാഹോ’യിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് തരാം ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ഈ മാസം 30 ന് പ്രദർശനത്തിനെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍