UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ അനുഷ്‌കയുമായി പ്രണയത്തിലായോ! അത്ഭുതമായിരുന്നു ഉള്ളില്‍; പ്രഭാസ്

പ്രണയം ഞങ്ങള്‍ക്കിടയിലേക്ക് അത്രനാളും കടന്നുവന്നിരുന്നില്ല

 

തെലുഗു സിനിമാ പ്രേക്ഷകര്‍ മാത്രമായിരുന്നില്ലല്ലോ, ബാഹുബലി ആരാധകരെല്ലാം ഒരുപോലെ ആകാംക്ഷയോടെ ചോദിച്ച ചോദ്യമായിരുന്നല്ലോ പ്രഭാസും അനുഷ്‌കയും വിവാഹിതരാകുമോയെന്ന്! ബാഹുബലി ആദ്യഭാഗത്തില്‍ തുടങ്ങിയ ആ ചോദ്യം ബാഹുബാലി രണ്ടാം ഭാഗം റിലീസ് ചെയ്തതോടെ ഒരുതരം ഉറപ്പിക്കിലായി. അത്രമേല്‍ പ്രണായതുരമായിരുന്നു ബാഹുബലിയും ദേവസേനയും സ്‌ക്രീനില്‍. സ്വാഭാവികമായും പ്രേക്ഷകര്‍ ആ ഒത്തുചേരല്‍ ജീവിതത്തിലും ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകുമെന്നു കരുതി. ബാഹുബലിയുടെ പ്രമോഷന്‍ പരിപാടിയും മറ്റും പ്രഭാസും അനുഷ്‌കയും ഏറ്റവുമധികം നേരിട്ടതും മറുപടി പറഞ്ഞതും ഇതേ ചോദ്യത്തിനായിരുന്നു. ഒടുവില്‍ അങ്ങനെയൊരു ഒത്തുചേരല്‍ ഉണ്ടാകില്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ഇരുവരും ആവര്‍ത്തിച്ചു പറഞ്ഞതോടെ ആരാധകര്‍ വിഷമത്തോടെയാണെങ്കിലും അത് അംഗീകരിക്കാന്‍ തയ്യാറായി.

എന്നാല്‍ നവഭാരതി എന്ന പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌കയുമായി ചേര്‍ത്തു വന്ന വാര്‍ത്തകളോട് പ്രതികരിക്കവെ പ്രഭാസ് ചിലപ്പോള്‍ തന്റെയുള്ളില്‍പ്പോലും സംശയങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കഴിഞ്ഞിരുന്നതായി സമ്മതിക്കുന്നു.

ഞങ്ങള്‍ ഒരുമിച്ച് അഞ്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോഴേ ഇരുവരും ഒരു തീരുമാനം എടുത്തിരുന്നു. എന്തൊക്കെ സംഭവിച്ചാലും നമ്മളെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടാക്കരുത്. കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പരസ്പരം നല്ലതുപോലെ അറിയാം. പക്ഷേ ഒരു കാര്യം ഞാന്‍ സമ്മതിക്കുന്നു. ഞങ്ങളെ ചുറ്റി വാര്‍ത്തകള്‍ ശക്തമാകാന്‍ തുടങ്ങിയതോടെ ഉള്ളാല്‍ ഞാന്‍ അത്ഭുതപ്പെടാന്‍ തുടങ്ങി; ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടോ! ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും പ്രണയം കടന്നുവന്നിരുന്നില്ല. പക്ഷേ പുതിയതായി എന്തെങ്കിലും… ഒരു നടിയും നടനും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചാല്‍ തന്നെ പ്രേക്ഷകര്‍ അവരെ തമ്മില്‍ അടുപ്പിക്കാന്‍ ശ്രമം തുടങ്ങും; പ്രഭാസ് പത്രത്തോട് പറയുന്നു.

ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന സാഹോയില്‍ അനുഷ്‌കയായിരിക്കും നായികയാകുമോ എന്നതും ആകാംക്ഷയായിരുന്നു. എന്നാല്‍ ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ആണ് പ്രഭാസിനു നായികയായി എത്തുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍