UPDATES

സിനിമാ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണം നൽകും

രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.

രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്കാരങ്ങളാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിച്ചത്

കൂടാതെ പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണം നൽകും.ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് മോഹന്‍ലാലിന് പുറമെ സ്വീകരണം നൽകുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍