UPDATES

സിനിമാ വാര്‍ത്തകള്‍

‘ആശ്ചര്യം മൂലം എനിക്ക് ചിരിക്കാന്‍ പോലും സാധിച്ചില്ല, ഒരു ഭാഗത്ത് എന്റെ ഭാര്യയും മറുഭാഗത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാണ്’; അക്ഷയ് കുമാർ

‘എന്നോടുള്ള ദേഷ്യം ട്വിറ്ററിലൂടെ ട്വിങ്കിള്‍ പ്രകടിപ്പിക്കുന്നതിനാല്‍ താങ്കളുടെ കുടുംബജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടായിരിക്കും’- നരേന്ദ്ര മോദി

നടൻ അക്ഷയ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖം ഏറെ ചർച്ചയായിരുന്നു. അഭിമുഖത്തിൽ മോദി അക്ഷയ് കുമാറിന്റെ ഭാര്യയും മുന്‍കാല നടിയുമായ ട്വിങ്കിള്‍ ഖന്നയെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഏറെ ചർച്ചയായത്.

വിവിധ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ട്വിങ്കിള്‍ മടിക്കാണിക്കാറില്ല. അക്ഷയ് കുമാറിനേക്കാള്‍ സജീവമാണ് ട്വിങ്കിള്‍ ട്വിറ്ററിൽ എന്നായിരുന്നു മോദിയുടെ പരാമർശം.

‘ഞാന്‍ താങ്കളുടെയും ട്വിങ്കിള്‍ ഖന്ന ജിയുടെയും ട്വിറ്റര്‍ നോക്കാറുണ്ട്. എന്നോടുള്ള ദേഷ്യം ട്വിറ്ററിലൂടെ ട്വിങ്കിള്‍ പ്രകടിപ്പിക്കുന്നതിനാല്‍ താങ്കളുടെ കുടുംബജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടായിരിക്കും. കാരണം എല്ലാ ദേഷ്യവും എന്നോട് തീര്‍ക്കുകയാണല്ലോ. അതിനാല്‍ താങ്കള്‍ക്ക് ശാന്തി ലഭിക്കുന്നുണ്ടാവും. അതുകൊണ്ട് ഈ കാര്യത്തില്‍ ഞാന്‍ താങ്കളെ സഹായിക്കുകയാണ്’- തമാശ രൂപേണ മോദി പറഞ്ഞു.

ആ വാക്കുകൾ ഏറെ ആസ്വദിച്ചു എന്നാണ് അക്ഷയ് കുമാർ പറയുന്നത്. ‘ആശ്ചര്യം മൂലം തനിക്ക് ചിരിക്കാന്‍ പോലും സാധിച്ചില്ല. കാരണം ഒരു ഭാഗത്ത് എന്റെ ഭാര്യയും മറുഭാഗത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാണ്. രണ്ടുപേരും എന്റെ കരുത്തിന്റെ ഭാഗമാണ്‌. അതുകൊണ്ട് മൗനമാണ് നല്ലത്’ -അക്ഷയ് കൂട്ടി ചേർത്തു

മോദിയുടെ പരാമര്‍ശം താന്‍ പോസിറ്റീവായി എടുക്കുന്നുവെന്നും തന്നെപ്പോലൊരാള്‍ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയുന്നത് കൊണ്ടു മാത്രമല്ല തന്റെ എഴുത്ത് അദ്ദേഹം വായിക്കുന്നു എന്നതുകൊണ്ടും കൂടിയാണ് -ട്വിങ്കിള്‍ ട്വീറ്ററിൽ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍