UPDATES

സിനിമാ വാര്‍ത്തകള്‍

താൻ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങുകയാണെങ്കില്‍ അവിടെ റഗുലര്‍ വിസിറ്റിങ് പ്രൊഫസറായി ആന്റണി പെരുമ്പാവൂർ ഉണ്ടായിരിക്കും; പൃഥ്വിരാജ് പറയുന്നു

വലിയൊരു ക്രൗഡിനിടയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയാല്‍ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു ചിന്തിച്ചത്. സിനിമ കാണാനും വയ്യ, ചേട്ടന്‍ അടുത്തും ഇരിക്കുന്നു, ലൈഫ് ടൈം എക്‌സിപീരിയന്‍സായിരുന്നു അത്.

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ തിയേറ്ററിൽ നിറഞ്ഞോടുമ്പോൾ ചിത്രത്തിന്റെ സംവിധയകനായ പൃഥ്വിരാജ് തനിക്ക് മോഹൻലാൽ നൽകിയ സര്‍പ്രൈസിനെ കുറിച്ചും ,താന്‍ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങുകയാണെങ്കില്‍ അവിടെ റഗുലര്‍ വിസിറ്റിങ് പ്രൊഫസറായി എത്തുന്നത് ആന്റണി പെരുമ്പാവൂരായിരിക്കും എന്നും പറയുകയാണ്. ദോഹയിലേക്കെത്തിയ പൃഥ്വിരാജ് റേഡിയോ ‘സുനോ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

‘ആദ്യദിനത്തില്‍ തന്നെ സിനിമ കാണണമെന്ന് തീരുമാനിച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ്, ഇനി സംവിധാനം ചെയ്യുമോയെന്ന് പോലും അറിയില്ല. അതിനിടയിലാണ് ആന്റണി വിളിച്ച് ട്രാവന്‍കൂര്‍ ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞത്. അവിടെപ്പോയപ്പോള്‍ ലാലേട്ടന്‍ വന്ന് വണ്ടിയില്‍ കയറുകയായിരുന്നു. ചേട്ടനെങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ താനും വരുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് നടക്കൂലെന്ന് പറഞ്ഞപ്പോള്‍ ഒരു കുഴപ്പവുമില്ല, മോന് ചേട്ടന്‍ നല്‍കുന്ന ഗിഫ്റ്റാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വലിയൊരു ക്രൗഡിനിടയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയാല്‍ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു ചിന്തിച്ചത്. സിനിമ കാണാനും വയ്യ, ചേട്ടന്‍ അടുത്തും ഇരിക്കുന്നു, ലൈഫ് ടൈം എക്‌സിപീരിയന്‍സായിരുന്നു അത്. ലാലേട്ടന്റെ കൂടെയിരുന്ന് സിനിമ കാണാന്‍ പറ്റിയത് വലിയൊരു കാര്യം കൂടിയായിരുന്നു’- പൃഥ്വിരാജ് പറയുന്നു

‘മോളിയാന്റി റോക്‌സ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു സുജിത് വാസുദേവിനോട് താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ വന്നേക്കണമെന്ന് പറഞ്ഞത്. ഈ സിനിമ ഇത്രയും മനോഹരമായതിന്റെ പിന്നില്‍ അദ്ദേഹത്തിന്‍രെ പങ്ക് വളരെ വലുതാണ്. അദ്ദേഹവുമായി നല്ല കംഫേര്‍ട്ട് ലെവലാണ്. താന്‍ പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് പെട്ടെന്ന് മനസ്സിലാവും. നടുക്കടലില്‍ വെച്ചുള്ള രംഗങ്ങള്‍ രാത്രി തന്നെ ചിത്രീകരിക്കാമെന്ന് തീരുമാനിച്ചതും തങ്ങള്‍ ഇരുവരും ചേര്‍ന്നാണ്

താന്‍ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങുകയാണെങ്കില്‍ അവിടെ റഗുലര്‍ വിസിറ്റിങ് പ്രൊഫസറായി എത്തുന്നത് ആന്റണി പെരുമ്പാവൂരായിരിക്കും. സിനിമയുടെ പ്രൊഡക്ഷന്‍ കാര്യങ്ങളെക്കുറിച്ച് അത്രയും നല്ല അറിവുണ്ട് അദ്ദേഹത്തിന്. താന്‍ ഈ സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ പല കാര്യങ്ങളും പറയുമ്പോള്‍ അദ്ദേഹം എന്തിനാണെന്ന് പോലും ചോദിച്ചിരുന്നില്ല. പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നുമില്ലാതെ എല്ലാ കാര്യവും അദ്ദേഹം സെറ്റ് ചെയ്തിരുന്നു’- പൃഥ്വിരാജ് കൂട്ടി ചേർത്തു.

മാര്‍ച്ച് 28 അല്ല മറിച്ച് ഏപ്രില്‍ 28നാണ് സിനിമ റിലീസ് ചെയ്യുന്നതെങ്കില്‍ ഈ സിനിമയ്ക്കായി വിവേക് തന്നെ ഡബ്ബ് ചെയ്യുമായിരുന്നെന്നും. സമയമില്ലാത്തതിനാല്‍ മനസില്ലാമനസ്സോടെയാണ് ഡബ്ബിംഗിനായി ഈ മാര്‍ഗം സ്വീകരിച്ചത്. അവസാനമാണ് വിനീതേട്ടനെക്കുറിച്ചോര്‍ത്തത്. വിളിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വരികയായിരുനിന്നും പൃഥ്വിരാജ് പറയുന്നു. വളരെ സന്തോഷത്തോടെ അദ്ദേഹം വരുകയും , വിവേകിനോട് ചേര്‍ന്നുനിന്നാണ് അദ്ദേഹം സംസാരിച്ചതെന്നും. വിവേകും മഞ്ജു വാര്യരും തമ്മിലുള്ള ഒരു സീനായിരുന്നു താന്‍ ആസ്വദിച്ച് ഷൂട്ട് ചെയ്തതെന്നും പൃഥ്വി കൂട്ടിപറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍