UPDATES

സിനിമാ വാര്‍ത്തകള്‍

‘പ്രാഥമികമായും ഞാനൊരു അഭിനേതാവാണ്’; ‘ലൂസിഫര്‍ 2’ന് സാധ്യത അത്രത്തോളമില്ലന്ന് പൃഥ്വിരാജ്

‘അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്’

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും ഏറെ സജീവമായിരുന്നു. ഒട്ടനേകം കഥാപാത്രങ്ങളും നായക കഥാപാത്രത്തിന്റേതുള്‍പ്പെടെ ഇനിയും പറയാത്ത ഉപകഥകള്‍ക്കുള്ള സാധ്യതകളും ‘ഇല്യൂമിനാറ്റി’ പോലെയുള്ള റഫറന്‍സുകളും പ്രേക്ഷകര്‍ക്കിടയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.എന്നാല്‍ ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ പൃഥ്വിരാജ് ആദ്യമായി മറുപടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

ലൂസിഫറിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യത അത്രത്തോളമില്ല എന്ന തലത്തിലാണ് പൃഥ്വിയുടെ പ്രതികരണം. താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു രണ്ടാംഭാഗം മലയാളത്തിന് താങ്ങാനാവുമോ എന്നും അദ്ദേഹം ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഒപ്പം നടന്‍ എന്ന തരത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ അതിനുള്ള സമയം ലഭ്യമാവുമോ എന്നും. പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ..

‘ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തില്‍ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്. അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്’ – പൃഥ്വി പറഞ്ഞു

‘പ്രാഥമികമായും ഞാനൊരു അഭിനേതാവാണ്. ലൂസിഫറിന് ഒരു രണ്ടാംഭാഗം സംഭവിക്കുകയാണെങ്കില്‍, അത് കൂടുതല്‍ വലിപ്പമുള്ള, കൂടുതല്‍ പരിശ്രമം ആവശ്യമുള്ള സിനിമയായിരിക്കും. ഇനി ഞാന്‍ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രം ഏതാണെങ്കിലും, അഭിനയിക്കുന്ന സിനിമകള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി വേണം അതിലേക്ക് പ്രവേശിക്കാന്‍. എന്റെ അടുത്ത സംവിധാന പരിശ്രമത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യം അതാണ് -പൃഥ്വിരാജ് കൂട്ടി ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍