UPDATES

സിനിമാ വാര്‍ത്തകള്‍

‘നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ ചിത്രത്തില്‍ ഇല്ല. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമില്ല’: പോക്കിരി രാജയുടെ രണ്ടാം ഭാഗത്തില്‍ ഇല്ലെന്ന് പൃഥ്വിരാജ്‌

‘ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്ത സിനിമയാണ് പോക്കിരിരാജ’ പൃഥ്വിരാജ്‌

2010 ൽ വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അനുജൻ  കഥാപാത്രമായി പൃഥ്വിരാജും എത്തിയിരുന്നു..

പോക്കിരിരാജയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ് ഇപ്പോൾ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുമ്പോൾ ,ചിത്രത്തിൽ പൃഥ്വിയും ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിന് താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു പോക്കിരിരാജയെന്നും അതിന്റെ രണ്ടാം ഭാഗത്തിന്റെ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂവെന്നും പക്ഷേ നിര്‍ഭാഗ്യവശാല്‍ ആരും തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പൃഥ്വി പറയുന്നു. ഇന്ത്യ ഗ്ലിറ്റസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘നിര്‍ഭാഗ്യവശാല്‍ ഞാന്‍ മധുരരാജയില്‍ ഇല്ല. ഞാനാ സിനിമയില്‍ ഉണ്ടെങ്കില്‍ എനിക്ക് ഭയങ്കര സന്തോഷമായേനെ. ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്ത സിനിമയാണ് പോക്കിരിരാജ. അഭിനയിക്കുമ്പോഴും മറ്റുമെല്ലാം ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ ചിത്രത്തില്‍ ഇല്ല. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമില്ല. പൃഥ്വിരാജ് പറയുന്നു.

ജഗപതി ബാബു, സിദ്ദിഖ്. അജു വര്‍ഗീസ്, അനുശ്രീ, ഷംന കാസീം, മഹിമ നമ്പ്യാര്‍ , നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, ബിജുകുട്ടന്‍ തുടങ്ങിയവർ ചിത്രത്തിലുണ്ട്. കൂടാതെ തമിഴ് താരം ജയ് മമ്മൂട്ടിയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.. ബോളിവുഡ് നടി സണ്ണി ലിയോണും ചിത്രത്തില്‍ ഒരു ഐറ്റം സോങില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നെല്‍സണ്‍ ഐപ്പ് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസായി തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍