UPDATES

സിനിമാ വാര്‍ത്തകള്‍

പ്രിയ ഒന്നു നിന്നേ…മമ്മൂട്ടി ഗൗരവത്തില്‍ പറഞ്ഞു, പുതിയ ക്യാമറ വാങ്ങിയ സമയമായിരുന്നു അത്; പ്രിയ രാമന്‍ ഓര്‍ക്കുന്നു

ആരോടും പറഞ്ഞില്ലെങ്കിലും ലാലേട്ടന്‍ അതു മനസിലാക്കി

ഒരു കാലത്ത് മലയാളത്തില്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളില്‍ നിറ സാന്നിധ്യമായിരുന്നു പ്രിയ രാമന്‍. ഇപ്പോള്‍ സിനിമയുടെ ലോകത്ത് സജീവമല്ലെങ്കിലും പ്രിയ ഇപ്പോഴും തിരക്കിലാണ്. സീരിയല്‍ അഭിനയം കൂടെ ഉണ്ട്. അതിലുപരി ഗ്രാനൈറ്റ് ബിസിനസിന്റെ മേഖലയിലും സജീവമാണ്. മലയാളി പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന പ്രിയ രാമന്‍ തന്റെ പുതിയ വിശേഷങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതേ അഭിമുഖത്തില്‍ മലയാളത്തിലെ പഴയയകാല ഓര്‍മകളിലൂടെയും പ്രിയരാമന്‍ സഞ്ചരിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായുള്ള ചില പ്രത്യേക നിമിഷങ്ങളെ കുറിച്ചാണ് പ്രിയ ഓര്‍ക്കുന്നത്.

ഒരു ദിവസം കബോര്‍ഡില്‍ നിന്നും എന്റെ കുറെ പഴയ ഫോട്ടോകള്‍ കിട്ടി. ആ ചിത്രങ്ങളെടുത്തത് മമ്മൂട്ടിയായിരുന്നു. ഒരു ഗള്‍ഫ് ഷോയ്ക്ക് ഞങ്ങളെല്ലാം പോയിരുന്നു. മമ്മൂട്ടി പുതിയ ക്യാമറ വാങ്ങിയ സമയമായിരുന്നു അത്. ഒരു ദിവസം ബ്രേക് ഫാസ്റ്റ് കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം ഗൗരവത്തില്‍ പറഞ്ഞു, പ്രിയ ഒന്നു നിന്നേ… എന്നിട്ടു കാമറ ക്ലിക്ക് ചെയ്തു. അന്നു പ്രിന്റ് എടുത്തുവച്ച ഫോട്ടോകളായിരുന്നു അത്. മമ്മൂട്ടിക്കൊപ്പം സ്‌കൂള്‍ കുട്ടിയായിരുന്ന ദുല്‍ഖറുമുണ്ടായിരുന്നു. ഹാന്‍ഡി ക്യാം വന്നു തുടങ്ങിയിട്ടേയുള്ളൂ. അന്ന് ദുല്‍ഖര്‍ ഹാന്‍ഡി കാം വച്ച് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു; പ്രിയയുടെ വാക്കുകള്‍.

മാന്ത്രികം സിനിമയുടെ ചിത്രീകരണത്തില്‍ വന്ന തന്റെ പിറന്നാളിനെ കുറിച്ചും പ്രിയ ഓര്‍ക്കുന്നുണ്ട്. അതേ കുറിച്ച് പ്രിയ പറയുന്നു; ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിന്റെ പ്രമോ ഷൂട്ടിന്റെ ഭാഗമായി ഞാന്‍ സീ ചാനലിന്റെ തന്നെ മറ്റൊരു പ്രോഗ്രാമിനു പോയി. അവിടെ വച്ച് കാരവാനിന്റെ വാതില്‍ തുറന്ന് മിടുക്കിയായ ഒരു പെണ്‍കുട്ടി കടന്നു വന്നു. ഐശ്യര്യ എന്നാണെന്റെ പേര്. ചാനലില്‍ ജോലി നോക്കുന്നു. ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. നമ്മള്‍ ഇതിനു മുമ്പ് കണ്ടിട്ടുണ്ട്. മാന്ത്രികത്തിന്റെ സെറ്റില്‍വച്ച്. എനിക്ക് അന്നേ പ്രിയ മാഡത്തിനെ ഇഷ്ടമായിരുന്നു. സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ മോളാണു ഞാന്‍. ഒരു പിറന്നാള്‍ അവിടെ വച്ച് ആഘോഷിച്ചത് ഓര്‍ക്കുന്നുണ്ടോ? ഞാനന്ന് ചെറിയ കുട്ടിയാണ്…

ഞാന്‍ അത്ഭുതപ്പെട്ടു പോയി. മാന്ത്രികത്തിന്റെ സെറ്റിലൂടെ ഓടി നടന്ന ആ കുട്ടി ഇത്രയും വലുതായിരിക്കുന്നു. എന്റെ ആ പിറന്നാളാഘോഷം ഇന്നും ഓര്‍മയുണ്ട്. സെറ്റിലാരോടും ബെര്‍ത്‌ഡേയാണെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. പക്ഷേ, ലാലേട്ടന്‍ അതു മനസിലാക്കി. വൈകുന്നേരം ഞാനെത്തുമ്പോള്‍ വലിയൊരു കേക്ക്. സെറ്റില്‍ എല്ലാവരും ചേര്‍ന്ന് ഹാപ്പി ബര്‍ത്‌ഡേ ആശംസിക്കുന്നു. അവരുടെ മുന്നിലേക്ക് പിറന്നാളു കുട്ടിയായി വന്നു നിന്നത് ചെറിയൊരു ചമ്മലോടെയാണ്.

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയാരാണ്? ശ്രീജയ നായര്‍ /അഭിമുഖം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍