UPDATES

സിനിമാ വാര്‍ത്തകള്‍

‘ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല’; പാക് യുവതിയുടെ ആരോപണത്തിന് മറുപടി നൽകി പ്രിയങ്ക ചോപ്ര(വീഡിയോ)

ഈ പരിപാടിയിൽ പങ്കെടുത്ത ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആകുന്നത്

നിലപാടുകളിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര.കഴിഞ്ഞ ദിവസം അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെ തന്നോട് വളരെ രൂക്ഷമായ രീതിയില്‍ ചോദ്യം ചോദിച്ച പാകിസ്ഥാനി യുവതിക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ബോളിവുഡിൽ ശ്രദ്ധേയമാകുന്നത്.

‘നിങ്ങള്‍ യുഎന്നിന്റെ ഗുഡ്‌വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്ഥാനെതിരേയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്’. ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു യുവതിയുടെ ചോദ്യം.

അതേസമയം യുവതിയുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്.

‘എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്.ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്‌നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ല. നമ്മളിവിടെ സ്‌നേഹിക്കാനാണ് ഒത്തുകൂടിയത്. ‘ പ്രിയങ്ക പെണ്‍കുട്ടിയോട് പറഞ്ഞു.


ഈ പരിപാടിയിൽ പങ്കെടുത്ത ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍