UPDATES

സിനിമാ വാര്‍ത്തകള്‍

‘എനിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകണം’; രാഷ്ട്രീയ മോഹം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ഭർത്താവ് നിക്ക് ജോനാസിനെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്നും പ്രിയങ്ക കൂട്ടി ചേർത്തു.

തനിക്ക് രാഷ്ട്രീയ മോഹമുള്ളതായും. ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും താല്പര്യമുണ്ടെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം തുറന്ന് പറഞ്ഞത്. ഭർത്താവ് നിക്ക് ജോനാസിനെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്നും പ്രിയങ്ക കൂട്ടി ചേർത്തു.

തനിക്ക് രാഷ്ട്രീയത്തില്‍ അധികം താത്പര്യമില്ലെന്ന് പറയുന്ന പ്രിയങ്ക മാറ്റത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി സ്ഥാനം താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. എന്തുകൊണ്ടാണ് നിക്ക് പ്രസിഡന്റ് സ്ഥാനം അര്‍ഹിക്കുന്നതെന്ന് ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇതായിരുന്നു. നിക്ക് ജോനാസ്, ‘ഫെമിനിസ്റ്റ്’ എന്ന പദം ഉപയോഗിക്കാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ അതിനെ ഇഷ്ടപെടുന്നു.’ പ്രിയങ്ക പറയുന്നു.

നിക്ക് ഇത് വരെ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ പ്രിയങ്ക 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബര്‍ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ പ്രിയങ്ക-നിക്ക് വിവാഹ സത്ക്കാരത്തിലേക്ക് മോദിയെ ക്ഷണിക്കുകയും അദ്ദേഹം അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍