UPDATES

സിനിമാ വാര്‍ത്തകള്‍

അമേരിക്കയില്‍ തെലുഗ് നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്; നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍

ചിക്കാഗോയില്‍ എത്തിയ മൂന്നു നടിമാരെ വിമാനത്താവളത്തില്‍ വച്ച് പൊലീസ് തടഞ്ഞു

തെലുഗ് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തി വന്ന നിര്‍മാതാവും ഭാര്യയും അമേരിക്കയിലെ ചിക്കാഗോയില്‍ അറസ്റ്റിലായി. ബിസിനസുകാരനും നിര്‍മാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ അവസാന വാരത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും കേസില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫൈല്‍ ചെയ്ത ബുധനാഴ്ചയോടെ മാത്രമാണ് വിവരം മാധ്യമങ്ങള്‍ക്ക് കിട്ടിയത്.

അമേരിക്കയില്‍ വിവിധ അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷന്‍ തെലുങ്ക് നടിമാരെ ഇവിടെ എത്തിക്കുന്നത്. ഇവിടെ എത്തുന്ന നടിമാരെ പിന്നീട് ഇവര്‍ തങ്ങളുടെ ചതിക്കുഴിയില്‍പ്പെടുത്തുകയാണ്. നടിമാരെ ചിക്കാഗോയിലെ ബെല്‍മന്റ് ക്രാജിനിലെ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിപ്പിക്കും. ഇതിനുശേഷം ഇടപാടുകാരെ ബന്ധപ്പെട്ട് തുക ഉറപ്പിച്ചശേഷം ഡള്ളാസ്, ന്യൂ ജേഴ്‌സി, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നടിമാരെ എത്തിച്ചുകൊടുക്കലായിരുന്നു പതിവ്. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപവരെ ഇവര്‍ നടിമാരുടെ പേരില്‍ ഇടപാടുകാരില്‍ നിന്നും ഈടാക്കാറുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. വിവരം പുറത്ത് പറയരുതെന്നാവശ്യപ്പെട്ട് നേരത്തെ ഈ നടിയേയും കുടുംബത്തേയും കിഷന്‍ ഭീഷണിപ്പെടുത്തിയതായിരുന്നു. അതേസമയം ഓരോ ഇടപാടിലും കിട്ടുന്ന തുകയും പെണ്‍കുട്ടികളെ കൈമാറുന്ന ഇടവും കിഷന്റെ ഭാര്യ ചന്ദ്ര എഴുതി സൂക്ഷിച്ചിരുന്നത് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവവന്യുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കണ്ടെടുത്തിട്ടുണ്ട്. ചന്ദ്രയുടെ മൊബൈല്‍ ഫോണില്‍ ഓരോ പെണ്‍കുട്ടിയുടെയും വില പറഞ്ഞ് കൊണ്ട് ഇടപാടുകാരുമായി നടത്തിയിരിക്കുന്ന നൂറു കണക്കിന് മെസേജുകളും പൊലീസിന് കണ്ടെത്താന്‍ ആയി. പെണ്‍കുട്ടികളും ചിത്രങ്ങളും ഫോണ്‍ വഴി ചന്ദ്ര അയച്ചു കൊടുക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ കിഷനും ചന്ദ്രയ്ക്കുമുണ്ട്. ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ചിക്കാഗോയിലേക്ക് പോകാന്‍ എത്തിയ മൂന്നു തെലുങ്ക് നടിമാരെ ബുധനാഴ്ച വിമാനത്താവളത്തില്‍വച്ച് തടഞ്ഞതായും അമേരിക്കന്‍ മാധ്യമങ്ങള്‍ എഴുതുന്നു.കിഷന്റെ മൊബൈല്‍ ഫോണില്‍ ഇവരുടെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് പൊലീസ് നടിമാരെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍