UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇത് തള്ളലൊന്നുമല്ല ഇതാണ് സത്യം’, മധുരരാജയുടെ ബഡ്‌ജറ്റ്‌ 27 കോടി; നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്

ചിത്രം യു.കെ സ്റ്റുഡിയോസ് ഏപ്രിൽ 12ന് തിയേറ്ററിൽ എത്തിക്കും

സിനിമയുടെ ബഡ്ജറ്റും കളക്ഷനും പറഞ്ഞുള്ള തർക്കങ്ങളും, പ്രമോഷനും എല്ലാം ഇന്ന് സിനിമ മേഖലയിൽ സജീവമായിരിക്കുകയാണ്. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സിനിമകൾ റിലീസ് ആകുന്നതിന് മുന്‍പ് ആരാധകര്‍ക്കിടയിലുള്ള ചര്‍ച്ചകളിലൊന്ന് അതിന്റെ ബജറ്റിനെക്കുറിച്ചാവും. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ബജറ്റ് പുറത്ത് വിട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്.

രാജ 2 എന്ന് പറഞ്ഞാണ് ചിത്രം തുടങ്ങിയത്. ഇപ്പോള്‍ മധുരരാജ എന്ന പേരില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ ആയിട്ടുണ്ട്. ഇത് തള്ളലൊന്നുമല്ല. ഇതാണ് സത്യം’, കൊച്ചിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം

2010ൽ വൈശാഖിന്റെ സംവിധാനത്തിൽ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തുന്നത്. എന്നാൽ പോക്കിരിരാജയുടെ തുടർ കഥയല്ലെന്നും ചില കഥാപാത്രങ്ങൾ മാത്രം എടുത്തുകൊണ്ട് മറ്റൊരു കഥാപശ്ചാത്തലത്തിൽ രാജയുടെ കഥ പറയുകയാണ് എന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പീറ്റർ ഹെയ്‌നാണ് രാജയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം വീണ്ടും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വളരെ വലുതാണ്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപെടുത്തിട്ടുള്ള ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് ഏപ്രിൽ 12ന് തിയേറ്ററിൽ എത്തിക്കും .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍