UPDATES

സിനിമാ വാര്‍ത്തകള്‍

ചിത്രം, വന്ദനം, ശോഭരാജ് അങ്ങനെ 22 ഓളം സിനിമകളുടെ നിര്‍മ്മാതാവ്; ഇന്ന് മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ ദുരിത ജീവിതത്തില്‍

താരങ്ങള്‍ക്ക് പ്രതിഫലമായി കോടികള്‍ നല്‍കിയ അദ്ദേഹം മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാതെ അവസ്ഥയിലാണ് ഇപ്പോള്‍.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച്‌ മുന്നേറിയ സിനിമകളുടെ നിര്‍മ്മാതാവ് നാളുകളായി മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലാണ്. പി കെ ആര്‍ പിള്ള എന്ന വ്യവസായിയായിരുന്നു ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് ഈ ബാനറില്‍ മലയളികൾക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ചത്.

22 ഓളം സിനിമകളുടെ സൃഷ്ടാവായ പി കെ ആര്‍ പിള്ള എന്ന വ്യവസായി തൃശൂര്‍ പീച്ചിയിലെ വീട്ടില്‍ ദുരിത ജീവിതം തളളി നീക്കുകയാണ്.താരങ്ങള്‍ക്ക് പ്രതിഫലമായി കോടികള്‍ നല്‍കിയ അദ്ദേഹം മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാതെ അവസ്ഥയിലാണ് ഇപ്പോള്‍.

ചിത്രം, വന്ദനം, ശോഭരാജ്, അമൃതംഗമയ, കിഴക്കുണരും പക്ഷി, ഒരു യുഗസന്ധ്യ തുടങ്ങി ശ്രദ്ധേയമായ ധാരാളം സിനിമകള്‍ നിര്‍മ്മിച്ച പി.കെ.ആർ പിള്ളക്ക് ഇന്ത്യയിൽ ഉടനീളം ഒരുപാട് ബിസിനസ്സ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നു എന്നാൽ അദ്ദേഹം ഒപ്പം നിന്നവരാൽ ചതിക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ രമ പറയുന്നു. ഓര്‍മ്മ നശിച്ച അദ്ദേഹം മൂന്നുവര്‍ഷം മുൻപ് മരിച്ചു പോയ മകന്‍ തിരിച്ചത്തുന്നതും നോക്കി നില്‍ക്കുകയാണ്. സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നതായും പലവട്ടം ശ്രമിച്ചിരുന്നതായും ഭാര്യ രമ പറയുന്നു. ചാനലുകളിൽ ഇന്നും അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ  പ്രദർശിപ്പിക്കുന്നുണ്ട് എന്നാൽ ഈ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് 85കാരനായ പിളളയ്ക്ക് ഓര്‍മയില്ല.

ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടിയെത്തിയത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം വീണ്ടും ചര്‍ച്ചയായത്. നിർമ്മാതാവായ സജി നന്ദ്യാട്ട് നിര്‍മ്മാതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇദ്ദേഹത്തിന്റെ ദുരിത ജീവിതത്തെക്കുറിച്ചു പങ്കുവെച്ചതോടെയാണ് പുറം ലോകം ഇക്കാര്യങ്ങൾ അറിഞ്ഞു തുടങ്ങിയതും.

1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ ഒട്ടേറെ സിനിമകൾ നിർമ്മിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍