UPDATES

സിനിമാ വാര്‍ത്തകള്‍

റൊമാന്‍ പൊളാന്‍സ്‌കിയുടെ അനുവാദമില്ലാതെ മുന്‍ ഭാര്യയുടെ ദുരന്തകഥ സിനിമയാക്കി; ടരന്റിനോക്ക് വിമർശനം

റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യ ഇമ്മനുവല്‍ സിനിയെയാണ് വിഖ്യാത സംവിധായകനെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്

സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ക്വന്റിന്‍ ടരന്റിനോയുടെ ഹോളിവുഡ് ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. പ്രശസ്ത സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കിയോട് ചര്‍ച്ച ചെയ്യാതെ അദ്ദേഹത്തിന്റെ മുന്‍ഭാര്യ ഷാരോണ്‍ ടേറ്റിന്റെ ദുരന്ത ജീവിതാന്ത്യം സിനിമയാക്കിയന്ന പേരിൽ ചിത്രം വിമർശിക്കപ്പെടുകയാണ്. റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യ ഇമ്മനുവല്‍ സിനിയെയാണ് വിഖ്യാത സംവിധായകനെ വിമര്‍ശിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

അറുപതുകളിൽ അമേരിക്കയില്‍ നടന്ന യഥാര്‍ഥ കൊലപാതകങ്ങളെ ആസ്പദമാക്കിയാണ് ടരന്റിനോ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ചാള്‍സ് മാൻസൺ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ അനുയായികള്‍ നടത്തിയ നാല് കൊലപാതകങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. എന്നാൽ സംവിധായകൻ റൊമാന്‍ പൊളാന്‍സ്‌കിയുടെ ഭാര്യയും ഹോളിവുഡ് നടിയുമായ ഷാരോണ്‍ ടേറ്റും ഇത്തരത്തിൽ കുറ്റവാളികളാൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കൊല്ലപ്പെട്ട സമയത്ത് അവര്‍ എട്ടര മാസം ഗര്‍ഭിണിയുമായിരുന്നു. മാര്‍ഗോ റോബിയാണ് സിനിമയില്‍ ഷാരോണിന്റെ വേഷത്തില്‍ എത്തുന്നത്.

‘റൊമാന്‍ പൊളാന്‍സ്‌കിയെയും അദ്ദേഹത്തിന്റെ ദുരന്ത കഥയെയും സിനിമയാക്കുന്നതില്‍ ഹോളിവുഡ് പ്രശ്‌നമൊന്നും കാണുന്നുണ്ടാവില്ല. അതേസമയം ആ കഥയില്‍ അദ്ദേഹത്തെ ഒരു നീചനായും അവതരിപ്പിക്കുന്നു അവര്‍. അതും അദ്ദേഹത്തോട് ഒരു വാക്ക് പോലും ചോദിക്കാതെ..’ – ഇമ്മനുവല്‍ സിനിയെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍