UPDATES

സിനിമാ വാര്‍ത്തകള്‍

‘വണക്കം ചൊല്ലിയാല്‍ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്, ഞാന്‍ നയന്‍താരയുടെ ആരാധകനാണ്’; വിശദീകരണവുമായി രാധാ രവി

നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടല്ല. എം.ജി.ആര്‍ രജനികാന്ത് എന്ന മഹാരഥന്‍മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നാണ് ഞാന്‍ പറഞ്ഞത്.

നയൻതാരയ്ക്ക് എതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ തമിഴ് നടന്‍ രാധാ രവിക്ക് എതിരെ സിനിമ രാഷ്ട്രീയ മേഖലയിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടന്‍ തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാധാ രവി വിശദീകരണവുമായി രംഗത്ത് വന്നത്.

‘ഞാന്‍ നയന്‍താരയെ ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ശിവകാര്‍ത്തികേയനെ കാണാന്‍ വേണ്ടി പോയതാണ്. അവിടെ നയന്‍താരയും ഉണ്ടായിരുന്നു. ഞാന്‍ അവരുടെ ആരാധകനാണ്. ആരാധകന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എത്രമാത്രം പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് അവര്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എനിക്ക് അവരോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല.

ഞാന്‍ പെണ്ണുങ്ങളെ പറ്റി മോശമായി പറയും എന്നാണ് പൊതുവെ സംസാരം. എന്നാല്‍ മോശം സ്ത്രീകളെ പറ്റി ഞാന്‍ നല്ലത് പറയാറില്ല. ആ സിനിമയുടെ പ്രമോഷന്‍ ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോള്‍ പോയതാണ്. നയന്‍താരയെക്കുറിച്ച് ചീത്തവാക്കുകള്‍ പറഞ്ഞിട്ടല്ല. എം.ജി.ആര്‍ രജനികാന്ത് എന്ന മഹാരഥന്‍മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നാണ് ഞാന്‍ പറഞ്ഞത്. നയന്‍താര രണ്ടു വഴിയില്‍ സഞ്ചരിക്കുന്ന ഒരാളാണ്. ഒരു വശത്ത് കൊലയുതിര്‍ കാലം പോലെ ഒരു സിനിമ ചെയ്യുന്നു മറ്റൊരിടത്ത് സീതയായി അഭിനയിക്കുന്നു. പണ്ട് കാലത്തെ നടിമാര്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നവരാണ്. കെ.ആര്‍ വിജയയെപ്പോലുള്ളവരാണ് സീതയുടെ കഥാപാത്രം ചെയ്യുന്നത്. നയന്‍താര രണ്ടും ഒരേ സമയത്ത് രണ്ടും ചെയ്യുന്നു. അതിനെ അഭിനന്ദിക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. ഞാന്‍ ഒരുപാട് സിനിമകളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട് നായകനായും. പണ്ടുകാലത്ത് മാധ്യമങ്ങള്‍ ഇത്ര ശക്തമായിരുന്നില്ല. ഇതെല്ലാം കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളാണ്. വണക്കം ചൊല്ലിയാല്‍ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്’ – രാധാ രവി പറഞ്ഞു.

നയന്‍താരയെ ശിവാജി ഗണേശന്‍, രജനീകാന്ത്, എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത് അവരെല്ലാം മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തി ജീവിതത്തില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നു. കാരണം തമിഴ്‌നാട്ടുകാര്‍ പെട്ടെന്ന് എല്ലാം മറക്കും. തമിഴ് സിനിമയില്‍ പിശാച് ആയും തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തും തന്നെയായാലും കുഴപ്പമില്ല’ എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം’.

‘സദസ്സില്‍ ഉണ്ടായിരുന്നവരില്‍ പലരും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തതാണ് തന്നെ ഞെട്ടിച്ചത്’; രാധാ രവിയുടെ പരാമർശത്തിൽ നയൻതാരയുടെ പ്രതികരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍