UPDATES

സിനിമാ വാര്‍ത്തകള്‍

വീണ്ടും രാധിക ആപ്തെയുടെ പുതിയ ചിത്രത്തിലെ നഗ്നരംഗങ്ങൾ പ്രചരിക്കുന്നു; മനോവൈകൃതത്തിന്റെ പ്രതിഫലനമെന്ന് നടി

സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം വൈറൽ രംഗങ്ങൾക്ക് പിന്നിലെന്ന് രാധിക ആപ്തെ പറയുന്നു

വീണ്ടും രാധിക ആപ്തെയുടെ കിടപ്പറ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. താരത്തിന്റെ പുതിയ സിനിമയായ ദി വെഡ്ഡിങ് ഗസ്റ്റിലെ കിടപ്പറ രംഗങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.സ്ലം ഡോഗ് മില്യനയറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് പട്ടേലിനൊപ്പമുള്ള സീനുകളാണ് പുറത്തുവന്നത്. നേരത്തെയും താരത്തിന്റെ സിനിമയിലെ രംഗങ്ങള്‍ ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദ വെഡ്ഡിംഗ് ഗസ്റ്റ് യു.എസില്‍ റിലീസ് ചെയ്തത്.

രാധിക ആപ്‌തെയുടെ നഗ്നരംഗങ്ങള്‍ എന്ന പേരിലായിരുന്നു നേരത്തെ വീഡിയോ പ്രചരിച്ചത്. അതേസമയം ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി.

സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം വൈറൽ രംഗങ്ങൾക്ക് പിന്നിലെന്ന് രാധിക ആപ്തെ പറയുന്നു. ചിത്രത്തിൽ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ടായിട്ടും ഇതു തന്നെ പ്രചരിച്ചത് മനോവൈകൃതത്തിന്റെ പ്രതിഫലനമാണ്. ഞാനും ദേവ് പട്ടേലും ഒരുമിച്ച് അഭിനയിച്ച രംഗമാണ്. എന്നാൽ പ്രചരിക്കുന്നത് രാധിക ആപ്തെയുടെ ഹോട്ട് സീൻ എന്ന പേരിലാണ്. എന്തുകൊണ്ട് ദേവിന്റെ രംഗങ്ങൾ എന്ന രീതിയിൽ പ്രചരിക്കുന്നില്ലയെന്നും താരം ചോദിച്ചു. നേരത്തെ ‘പാര്‍ച്ച്ഡ്’ എന്ന ചിത്രത്തിലെ ആദില്‍ ഹുസൈനിനൊപ്പമുള്ള രംഗങ്ങള്‍ ചോര്‍ന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്‌തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍