UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യദിനം 100 കോടി നേടാനൊരുങ്ങി 2.0

ടെക്‌നോളജിയും 3ഡി എഫക്ട് ഉം ഒക്കെയായി പ്രേക്ഷകരെ ഒരു മാസ്സ് ഹിസ്റ്റീരിയയിലാക്കുന്ന ശങ്കര്‍ എഫക്ട് 2.0 യ്ക്കും സ്വന്തം

ആരാധകരെ ആവേശത്തിലാഴ്ത്തി ശങ്കര്‍-രജനികാന്ത് ചിത്രം 2.0. രജനിയുടെ ടൈറ്റില്‍ കാര്‍ഡ് തൊട്ട് കാണികള്‍ക്ക് സമ്മാനിക്കുന്നത് വേറിട്ട ദൃശ്യ അനുഭവമാണ്. പല തിയേറ്ററുകളിലും ചിത്രത്തിന്റെ ആദ്യരംഗം അഞ്ചു മിനിറ്റോളം നിശ്ചലമാക്കി നിര്‍ത്തി ആരാധകര്‍ക്ക് ആഹ്ലാദ പ്രകടനത്തിന് സമയം കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി പതിനായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 2ഡിയിലും 3ഡി യിലുമെത്തുന്ന ചിത്രം കേരളത്തില്‍ 450 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പുലര്‍ച്ചെ 4 മണിക്ക് തന്നെ പല തീയേറ്ററുകളിലും ആദ്യ പ്രദര്‍ശനം നടന്നു. ഏറെ നാളായി ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ ഭാഗമായി മുന്‍പ് രണ്ടു തവണ മാറ്റി വച്ചിരുന്നു. 2010 ല്‍ പുറത്തിറങ്ങിയ ‘എന്തിരന്‍ ‘ ലെ റോബോട്ടിക്‌സ് ഗവേഷകനായ ഡോകടര്‍ വസീഗരനായി തന്നെയാണ് രജനികാന്ത് 2.0 യിലും എത്തുന്നത്. എതിരാളിയായ ഡോക്ടര്‍ റിച്ചാര്‍ഡായി അക്ഷയ് കുമാറും എത്തുന്നു. എമി ജാക്‌സണ്‍ ആണ് ചിത്രത്തിലെ നായിക. സയന്‍സ് ഫിക്ഷന്‍ കാറ്റഗറിയില്‍ ശങ്കറിന്റെ എന്തിരന്‍ സിനിമയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ 2. 0 ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നുള്ള ആരോപണങ്ങള്‍ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഉയര്‍ന്നു വന്നിരുന്നു.

ചിത്രത്തിലെ ചേരുവകളെല്ലാം ഒരു മാസ്സ് അപ്പീലുള്ള സിനിമയ്ക്ക് ചേരുന്നതാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. 542 കോടി ചിത്രീകരണത്തിനായി ചിലവഴിച്ച ചിത്രം ബഡ്ജറ്റിന്റെ കാര്യത്തില്‍ ഹോളിവുഡ് ക്ലാസ്സിക് വിഎഫ്എക്‌സ് ചിത്രങ്ങളെ വരെ കടത്തി വെട്ടി. അതുകൊണ്ട് തന്നെയാവാം രജനി ഫാന്‍സ് അല്ലാത്തവര്‍ക്ക് പോലും വിഎഫ്എക്‌സ് ഇന്ത്യന്‍ സിനിമയിലെ നാഴിക കല്ലെന്നു പറയാന്‍ സംശയമില്ലാത്തത്. പതിവ് തമിഴ് ചിത്രങ്ങളിലെ പോലെ പാട്ടുകളുടെ അതിപ്രസരം കൊണ്ട് കാണികളെ ബോറടിപ്പിക്കുന്നില്ല 2.0.

അശാസ്ത്രീയതയെ ശാസ്ത്രമെന്ന പേരില്‍ അവതരിപ്പിക്കുന്നു എന്ന ആരോപണത്തെ ശരി വയ്ക്കുന്നതാണ് ചിത്രത്തെക്കുറിച്ചു പുറത്തു വരുന്ന ആദ്യ പ്രതികരണങ്ങള്‍. ഒരു സയന്‍സ് ഫിക്ഷന്‍ അവതരിപ്പിക്കുന്നതിലേയ്ക്ക് വേണ്ടുന്ന അത്യാവശ്യം ഗവേഷണങ്ങള്‍ പോലും സംവിധായകന്‍ നടത്തിയിട്ടുണ്ടോ എന്ന് പലരും ചോദിക്കുന്നു. കഥയും കഥാഗതിയുമൊക്കെ ക്‌ളീഷേ തന്നെയാണെന്ന് ചിത്രം കണ്ട ഭൂരിഭാഗവും പറയുമ്പോഴും ടെക്‌നോളജിയും 3ഡി എഫക്ട് ഉം ഒക്കെയായി പ്രേക്ഷകരെ ഒരു മാസ്സ് ഹിസ്റ്റീരിയയിലാക്കുന്ന ശങ്കര്‍ എഫക്ട് 2.0 യ്ക്കും സ്വന്തം. എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നുമായി ആദ്യ ദിന കളക്ഷന്‍ 100 കോടി കവിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍