UPDATES

സിനിമാ വാര്‍ത്തകള്‍

താരങ്ങളെ തരം തിരിച്ച് തമിഴ് തിയേറ്ററുടമകളുടെ ഗ്രേഡിംഗ്; രജിനിയും അജിത്തും വിജയ്‌യും മുന്നിൽ

കൂടുതൽ ഗ്രേഡിംഗ് ഉള്ളവർക്ക് കളക്ഷന്റെ കൂടുതൽ നൽകേണ്ടി വരും. ആദ്യ വാരത്തിലും, രണ്ടാം വാരത്തിലും നൽകേണ്ട കളക്ഷൻ വിഹിതത്തിലും മാറ്റമുണ്ടാകും

താരങ്ങളെ വാണിജ്യമൂല്യത്തിന് അനുസരിച്ച് തരം തിരിച്ച് തമിഴ്‌നാട്ടിലെ തിയറ്ററുടമകകളുടെ പുതിയ പരിഷ്‌ക്കാരം. തമിഴ്നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ളെക്സ് അസോസിയേഷൻ താരങ്ങളെ വിവിധ ഗ്രേഡിംഗ് ഉൾപ്പെടുത്തി ചാർട്ടും പ്രസിദ്ധീകരിച്ചു.

കൂടുതൽ ഗ്രേഡിംഗ് ഉള്ളവർക്ക് കളക്ഷന്റെ കൂടുതൽ നൽകേണ്ടി വരും. ആദ്യ വാരത്തിലും, രണ്ടാം വാരത്തിലും നൽകേണ്ട കളക്ഷൻ വിഹിതത്തിലും മാറ്റമുണ്ടാകും. രജിനികാന്ത്, അജിത്ത്, വിജയ് എന്നിവരാണ് ഒന്നാം നിരയില്‍. ഇവരുടെ സിനിമകള്‍ക്ക് എ സെന്ററുകളില്‍ ലാഭവിഹിതം 60:40 അനുപാതത്തില്‍ ആയിരിക്കും നൽകേണ്ടത്. മറ്റ് സെന്ററുകളില്‍ 65:35 ആണ് ലാഭവിഹിതത്തിന്റെ അനുപാതം. രണ്ടാമത്തെ ആഴ്ച മുതല്‍ എ ഗ്രേഡ് താരങ്ങള്‍ക്ക് എ സെന്ററില്‍ 55:45 ആണ് ഓഹരി അനുപാതം. സൂപ്പര്‍താരം സൂര്യ തിയറ്ററുടമകളുടെ ഈ പട്ടികയിൽ രണ്ടാം നിരയിലാണ്. സൂര്യ, ജയം രവി, ധനുഷ്, സിമ്പു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരാണ് രണ്ടാം നിരയില്‍. ആദ്യ ആഴ്ച 55:35 എ സെന്ററുകളില്‍ ഇവരുടെ സിനിമയ്ക്ക് ലഭിക്കും. മറ്റ് സെന്ററുകളില്‍ വിഹിതം അറുപത് ശതമാനം ആയിരിക്കും. ലേഡി സൂപ്പര്‍താരമായ നയന്‍താര, വിക്രം, വിശാല്‍ എന്നിവര്‍ ഉൾപ്പെടെയുള്ള മറ്റു താരങ്ങൾ മൂന്നാം നിരയിൽ ആയിരിക്കും.

മുന്‍നിര താരങ്ങളുടെ സിനിമയ്ക്ക് ഹൈപ്പ് മുന്‍നിര്‍ത്തി 70 ശതമാനം വരെ ലാഭവിഹിതം നല്‍കേണ്ട അവശയും ഉണ്ടായിരുന്നു. എന്നാൽ ഈ ഗ്രേഡിംഗ് താരങ്ങളെ കൂടുതൽ കൊമേർഷ്യൽ സിനിമകൾ മാത്രം ചെയ്യാൻ നിർബന്ധിതരാകുമെന്ന വിമർശനവും ഉയരുന്നുണ്ട്. അതോടൊപ്പം താരങ്ങളെ തരംതിരിച്ചുള്ള പട്ടിക അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് ലീക്ക് ആയതാണെന്നും റിപോർട്ടുകൾ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍