UPDATES

സിനിമാ വാര്‍ത്തകള്‍

‘ഉല്ലാസ് ചെറിയൊരു ഗായകൻ മാത്രമാണ്’: പോസ്റ്ററിൽ എന്തുകൊണ്ട് മമ്മൂട്ടിയെ ചെറുതാക്കി; പിഷാരടിയുടെ മറുപടി ഇങ്ങനെ

ചിത്രത്തില്‍ കലാസദൻ എന്ന ഗാനമേള ട്രൂപ്പിലെ ഗായകനായാണ് മമ്മൂട്ടിയുടെ വേഷം. കലാസദൻ ഉല്ലാസ് എന്നാണ് കഥാപാത്രന്റെ പേര്

രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഇതു സിനിമയുടെ പോസ്റ്ററല്ല. സിനിമക്കുള്ളിലെ പോസ്റ്ററാണെന്ന തലക്കെട്ടോടെയാണ് മമ്മൂട്ടിയും മറ്റു അണിയറ പ്രവർത്തകരും ഈ പോസ്റ്റർ പങ്കുവെച്ചത്. ഒരു ഗാനമേള ട്രൂപ്പിന്റെ പരസ്യ പോസ്റ്ററാണ് പുറത്ത് വിട്ടത്‌.

ചിത്രത്തില്‍ കലാസദൻ എന്ന ഗാനമേള ട്രൂപ്പിലെ ഗായകനായാണ് മമ്മൂട്ടിയുടെ വേഷം. കലാസദൻ ഉല്ലാസ് എന്നാണ് കഥാപാത്രന്റെ പേര്. പുറത്ത് വിട്ട പോസ്റ്ററിൽ ഒരു മൊബൈൽ നമ്പറും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പോസ്റ്ററിലെ നമ്പറിൽ മമ്മൂട്ടിയുടെ ഇഷ്ട്ട നമ്പർ ആയ ‘369’ കൂടി കണ്ടതോടെ ഈ മൊബൈൽ നമ്പറിലേക്ക് ആരാധകരുടെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. എന്നാൽ പോസ്റ്ററിലെ നമ്പറിൽ വിളിച്ചവർക്ക് ലഭിച്ചത് ഒരു ശബ്ദ സന്ദേശമായിരുന്നു.

‘കലാസദൻ ഉല്ലാസിനെ വിളിച്ചതിനു നന്ദി. ഗാനഗന്ധർവൻ ഉടൻ തിയേറ്ററുകളിലേക്ക്’ എന്ന സന്ദേശമാണ് ആരാധകർക്ക് ലഭിച്ചത്.

അതേസമയം ചിത്രത്തിനുള്ളിൽ ഉപയോഗിക്കുന്ന പോസ്റ്ററിൽ മമ്മൂട്ടിയുടെ ചിത്രവും ചെറുതാണ്. എന്തുകൊണ്ടാണ് പോസ്റ്ററിലെ ചിത്രം ചെറുതായത് എന്ന ചോദ്യത്തിനും പിഷാരടിക്ക് കൃത്യമായ മറുപടിയുണ്ട്. ‘ മമ്മൂക്ക വലിയ നടനാണ്. എന്നാൽ ഈ ചിത്രത്തിലെ കലാസദൻ ഉല്ലാസ് ചെറിയൊരു ഗായകൻ മാത്രമാണ്.’ എന്നാണ് അദ്ദേഹം ഈ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍