UPDATES

സിനിമാ വാര്‍ത്തകള്‍

രണ്ടാമൂഴം; നിലപാടില്‍ മാറ്റമില്ലെന്ന് എം.ടി, മധ്യസ്ഥനെ നിയോഗിക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍

കേസ് പരിഗണിക്കുന്നത് നവംമ്പര്‍ ഏഴിലേക്ക് മാറ്റി

രണ്ടാമൂഴം കേസില്‍ കോടതി മധ്യസ്ഥനെ വെക്കണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. എന്നാല്‍ കേസുമായി മുന്നോട്ട് പോകുമെന്നും നിലാപടില്‍ മാറ്റമില്ലെന്നും എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുനിസിപ്പല്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരികെ ചോദിച്ച് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്. കേസ് പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് മാറ്റി.

കരാര്‍ ലംഘനം നടത്തിയതിനാല്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് എം.ടി കോടതിയെ സമീപിച്ചത്. വീണ്ടും കേസ് കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉന്നയിച്ചത്. മധ്യസ്ഥന്‍ വേണമെന്ന പ്രതിഭാഗം ആവശ്യം കോടതിയിലുണ്ടായിരുന്ന എം.ടിയുടെ അഭിഭാഷകന്‍ എതിര്‍ത്തില്ല.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി രചന തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ കോഴിക്കോടുള്ള വീട്ടിലെത്തി എംടിയുമായി കൂടിക്കാഴ്ച നടത്തുകയും കേസില്‍ നിന്നും പിന്തിരിയണമെന്നും 2019 ല്‍ സിനിമ ചിത്രീകരണം തുടങ്ങാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേസില്‍ എംടി ഉറച്ചു നില്‍ക്കുകയായിരുന്നു.

എര്‍ത്ത് & എയര്‍ ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡും, ശ്രീകുമാരന്‍ മേനോനുമായിരുന്നു എതിര്‍ കക്ഷികള്‍. കഴിഞ്ഞയാഴ്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍