UPDATES

സിനിമാ വാര്‍ത്തകള്‍

ഹരിയാന കൊടുങ്കാറ്റ് കപിൽ ദേവ് ഇതാ; പിറന്നാള്‍ ദിനത്തില്‍ ’83’യുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് രണ്‍വീര്‍

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം പ്രമേയമാകുന്നത്.അന്നത്തെ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രൺവീർ സിംഗ് ആണ്

ലോകകപ്പ് പോരാട്ടങ്ങൾ തുടരുമ്പോൾ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ചരിത്രം വെള്ളിത്തിരയിൽ എത്തുകയാണ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം പ്രമേയമാകുന്നത്.അന്നത്തെ ഇന്ത്യൻ ടീം
ക്യാപ്റ്റനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രൺവീർ സിംഗ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.തന്റെ 34ാം പിറന്നാൾ ദിനത്തിൽ ആണ് രൺവീർ ഫസ്റ്റ്ലുക്ക് പങ്കുവെച്ചത്.

ഹരിയാന കൊടുങ്കാറ്റ് കപിൽ ദേവിനെ ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് രൺവീർ ഫസ്റ്റ് ലുക്ക് ട്വിറ്ററിൽ പങ്കുവച്ചത്. വെള്ള ജഴ്‌സിയിട്ട് ബോളുമായി തീക്ഷ്ണ നോട്ടത്തോടെ നിൽക്കുന്ന രൺവീറിന്റെ ചിത്രം സമൂഹ മദ്യമാണങ്ങളിൽ മിനുട്ടുകല്കുള്ളിൽ വൈറൽ ആയിരിക്കുകയാണ്.വിദഗ്ധരായ മേക്കപ്പ് ആർട്ടിസ്റ്റുകളും സാങ്കേതിക വിദഗ്ധരും ചേരുന്നതോടെ യഥാർത്ഥ കപിലിനോട് ഏറ്റവുമധികം സാമ്യമുള്ള കഥാപാത്രത്തെ തന്നെ സ്‌ക്രീനിൽ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് രൺവീറിന്റെ പ്രിയതമ കൂടിയായ ദിപീക പദുക്കോണാണ്. ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി വേഷമിടുന്നത് തമിഴ് താരം ജീവയാണ്. ബൽവീന്ദർ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിർകും അഭിനയിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍