UPDATES

സിനിമാ വാര്‍ത്തകള്‍

ഒറ്റ ഷോയിലെ കളക്ഷന്‍ 38 മില്യണ്‍ ഡോളര്‍; പക്ഷേ, 2018 ലെ അവസാന സിനിമയ്ക്ക് എന്തു സംഭവിച്ചു!

ഒട്ടനവധി സവിശേഷതകളുമായാണ് ഡിസംബര്‍ 31 രാത്രി ‘എ ലോംഗ് ഡേയ്‌സ് ജേര്‍ണി ഇന്‍ ടു നൈറ്റ്’ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നതെന്നായിരുന്നു പരസ്യം.

2018 ലെ അവസാന സിനിമയെന്ന പരസ്യവാചകത്തോടെ എത്തിയ ചൈനീസ് ചിത്രം ‘എ ലോംഗ് ഡേയ്‌സ് ജേര്‍ണി ഇന്‍ ടു നൈറ്റ്’ ഡിസംബര്‍ 31 രാത്രിയിലെ ഒറ്റ ഷോ കൊണ്ട് നേടിയത് 38 മില്യണ്‍ ഡോളര്‍. റൊമാന്റിക് കോമഡി ഗണത്തില്‍പ്പെട്ട ആഘോഷ ചിത്രമാണെന്ന് കരുതി ബീ ജാന്‍ എന്ന സംവിധായകന്റെ ഈ സിനിമ കാണാന്‍ പോയ കണികളൊക്കെയും ആദ്യ ഷോ കഴിഞ്ഞതോടെതന്നെ നിരാശരായി. സിനിമയുടെ പരസ്യങ്ങളൊക്കെ തെറ്റിദ്ധരിപ്പിച്ചതിന്റെ അമര്‍ഷം കാണികള്‍ അധികം പേരും മറച്ചു വെച്ചില്ല. എതിര്‍പ്പും താല്പര്യക്കേടും, സിനിമയുടെ മാര്‍ക്കറ്റിംഗ് വിഭാഗം ചെയ്ത ചതിയും സമൂഹമാധ്യമങ്ങളില്‍ വളരെയധികം പേര്‍ പങ്കുവച്ചിട്ടുണ്ട്.

‘എ ലോംഗ് ഡേയ്‌സ് ജേര്‍ണി ഇന്‍ ടു നൈറ്റ്’ ഒട്ടനവധി സവിശേഷതകളുമായാണ് ഡിസംബര്‍ 31 രാത്രി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നതെന്നായിരുന്നു പരസ്യം. ഈ വര്‍ഷത്തെ അവസാന രാത്രി നിങ്ങള്‍ പ്രിയപ്പെട്ടവരോടൊപ്പം എങ്ങനെ ചെലവഴിക്കും എന്നതിനെക്കുറിച്ചു ചില ത്രസിപ്പിക്കുന്ന ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന തരം ആകര്‍ഷണീയമായ പരസ്യങ്ങളായിരുന്നു ചിത്രത്തിന്റേത്. ചിത്രത്തിന്റെ അവസാനഭാഗത്ത് കുറച്ചധികം നേരം നീണ്ടു നിക്കുന്ന ദീര്‍ഘചുംബന രംഗങ്ങളുണ്ട്. ഏതാണ്ട് 12 മണിക്ക് തൊട്ടുമുന്‍പ് തുടങ്ങുന്ന ഈ ചുംബനം 2108 ല്‍ നിന്ന് തുടങ്ങി 2019 ലേക്ക് നീളുന്നു എന്നതാണ് പരസ്യങ്ങളില്‍ ഊന്നിപറഞ്ഞ രസകരമായ കാര്യം. പ്രണയിക്കുന്നവര്‍ക്ക് പുതുവത്സര രാത്രി മനോഹരമാക്കാന്‍ പറ്റിയ ഏറ്റവും മികച്ച അവസരമായിരിക്കും ഈ സിനിമ എന്ന് പരസ്യം കണ്ടവരൊക്കെയും വിശ്വസിച്ചു.

കമിതാക്കള്‍ക്കുവേണ്ടി നിര്‍മിച്ച ചിത്രമെന്നാണ് പരസ്യം ചെയ്യപ്പെട്ടത്. എന്നാല്‍ ആര്‍ട്ട് ഫിലിം സ്വഭാവത്തിലുള്ള സിനിമയുടെ ആദ്യ ഇരുപതു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ബോറടി സഹിക്കാതെ കാണികള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഇറങ്ങിപ്പോകാതെ തുടര്‍ന്ന് കാണാനിരുന്നവരില്‍ പലരും കുറിച്ചു നേരം കഴിഞ്ഞപ്പോള്‍ തീയറ്ററില്‍ തന്നെ ഇരുന്നു ഉറങ്ങിയും പോയി. പിറ്റേ ദിവസം മുതല്‍ തന്നെ തങ്ങളുടെ താല്പര്യക്കുറവും തിയേറ്റര്‍ അനുഭവങ്ങളും പലരും സമൂഹമാധ്യമ ഇടങ്ങളില്‍ പങ്കുവെച്ചു. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണെന്ന് പറഞ്ഞു മാര്‍ക്കറ്റിങ് വിഭാഗം തങ്ങളെ കബളിപ്പിച്ചു എന്നാക്ഷേപവുമായി പലരും കടുപ്പമുള്ള ഭാഷയില്‍ തന്നെ ചിത്രത്തെ പഴിച്ചു. അധികമാര്‍ക്കും മനസിലാകാത്ത എന്തോ കലാമൂല്യം ഇത്തരം സിനിമകളില്‍ അന്തര്‍ലീനമായിരിക്കുന്നുവെന്ന് ഉപദേശിക്കുന്നവരോട് പുച്ഛം മാത്രമേയുള്ളൂ എന്ന് പോലും ചില കാണികള്‍ ഫേസ്ബുക്കില്‍ എഴുതി.

10ല്‍ ഏകദേശം 2 .8 മാത്രമാണ് ചൈനീസ് വെബ്‌സൈറ്റുകളില്‍ ചിത്രത്തിനുള്ള റേറ്റിംഗ്. ‘കണ്ടതില്‍ വെച് ഏറ്റവും മോശം ചിത്രം ‘ എന്ന് തുടങ്ങിയ പല കമന്റുകളും മോശം റേറ്റിംഗിനൊപ്പം ആളുകള്‍ നല്‍കുന്നുമുണ്ട്.

ബി ജാനിന്റെ രണ്ടാമത്തെ സിനിമയാണ് എ ലോംഗ് ഡേയ്‌സ് ജേര്‍ണി ഇന്‍ റ്റു നൈറ്റ്’. ആദ്യ ചിത്രം കൈലി ബ്ലൂസ് എടുത്തുപറയത്തക്ക സാമ്പത്തിക വിജയമൊന്നും നേടിയിരുന്നില്ല. ‘മാര്‍ക്കറ്റിങ് വിഭാഗം അവരുടെ കഴിവിന്റെ പരമാവധി ഭംഗിയായി പണിയെടുക്കുക മാത്രമാണ് ചെയ്തത്, അവര്‍ ആരെയും തന്നെ വഞ്ചിച്ചിട്ടില്ല. ആളുകള്‍ക്ക് ഇത്തരം ബ്ലോക്ക് ബസ്റ്റര്‍ എന്ന് വിളിക്കപ്പെടുന്ന ചിത്രങ്ങള്‍ മാത്രമാണ് ഇഷ്ടമെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നില്ല എന്നുമാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തെ തുടര്‍ന്നുണ്ടായ നാടകീയ സംഭവ വികാസങ്ങളെക്കുറിച് ബീ ജാന്‍ പ്രതികരിച്ചത്. ആദ്യ ഷോ കഴിഞ്ഞതോടെ തീയറ്ററില്‍ ഈ ചിത്രം കാണാന്‍ എത്തുന്നവരുടെ എണ്ണം സാരമായി കുറഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍