UPDATES

സിനിമാ വാര്‍ത്തകള്‍

ഫെയര്‍നെസ് ക്രീം പരസ്യത്തിനു വേണ്ടി തന്റെ പോളിസികള്‍ മറക്കാന്‍ തയ്യാറല്ല; കോടികളുടെ വാഗ്ദാനം നിരസിച്ച് സായി പല്ലവി

ഒരു പ്രമുഖ ഫെയര്‍നെസ് ക്രീം പരസ്യ ഏജന്‍സിയാണ് അവരുടെ പരസ്യത്തില്‍ അഭിനയിക്കുമോ എന്നു ചോദിച്ച് സായ് പല്ലവിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് സായി പല്ലവി. മലയാളത്തിന് പുറമേ തമിഴ് സിനിമ പ്രേക്ഷകർക്കും ഒരേപോലെ പ്രിയപ്പെട്ട താരമാണ് സായി ഇപ്പോൾ. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം അതിരന്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. താരം ഇപ്പോൾ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.

പരസ്യനിര്‍മാതാക്കളുടെ കോടികളുടെ വാഗ്ദാനം നിരസിച്ചതിന്റെ പേരിലാണ് സായി പല്ലവി വീണ്ടും ശ്രദ്ധേയയാകുന്നത്. ഒരു പ്രമുഖ ഫെയര്‍നെസ് ക്രീം പരസ്യ ഏജന്‍സിയാണ് അവരുടെ പരസ്യത്തില്‍ അഭിനയിക്കുമോ എന്നു ചോദിച്ച് സായ് പല്ലവിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. അഭിനയിക്കുമെങ്കില്‍ രണ്ടു കോടി രൂപ വരെ പ്രതിഫലം നല്‍കാമെന്നും അവര്‍ പറഞ്ഞു. എങ്കിലും നടി സമ്മതിച്ചില്ലെന്നാണ് വാർത്തകൾ. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല.

തന്റെ സിനിമയില്‍ പോലും അമിതമായി മേക്കപ്പ് ഉപയോഗിക്കാന്‍ തയ്യാറാകാത്ത താരം മുഖത്തെ കുരുക്കള്‍ മറയ്ക്കാതെ തന്നെയാണ് സിനിമയിലെത്താറുള്ളത്. ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തിനു വേണ്ടി തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി തയ്യാറല്ല എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍