UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ ആത്മഹത്യ ചെയ്യും, ഉത്തരവാദി ആമിര്‍ഖാന്‍; ഭീഷണിയുമായി കെആര്‍കെ

തന്റെ ട്വിറ്റര്‍ അകൗണ്ട് പുനഃസ്ഥാപിച്ചു കിട്ടണമെന്നാണ് കെആര്‍കെയുടെ ആവശ്യം

ആമിര്‍ഖാന്‍ ചിത്രമായ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ മോശം പടമാണെന്ന് വിമര്‍ശിച്ചിതിന്റെ പേരില്‍ റദ്ദാക്കിയ തന്റെ ട്വിറ്റര്‍ അകൗണ്ട് പുനഃസ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍. തന്റെ മരണത്തിന്റെ ഉത്തരവാദിത്വം ആമിര്‍ ഖാന്‍ അടക്കമുള്ളവര്‍ക്കായിരിക്കുമെന്നും കെആര്‍കെ പറയുന്നു. ആമീറാണ് തന്റെ അകൗണ്ട് പൂട്ടിച്ചതിനു പിന്നിലെന്നാണ് കെആര്‍കെയുടെ ആരോപണം.

ആമിര്‍ ഖാന്‍ നിര്‍മിച്ച സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയും ചിത്രം വന്‍പരാജയമാണെന്നുമായിരുന്നു കെആര്‍കെ തന്റെ ട്വിറ്ററില്‍ എഴുതിയത്. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് പുറത്തു പറഞ്ഞ് ചിത്രത്തെ തകര്‍ക്കുകയാണ് കെആര്‍കെ ചെയ്തതെന്ന ആമിറിന്റെ പരാതിയെ തുടര്‍ന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അകൗണ്ട് ബ്ലോക് ചെയ്തത്.

@KamaaIRKhan എന്ന തന്റെ അകൗണ്ടര്‍ പുനസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ടാണ് നവംബര്‍ ഒന്നിന് KRKBOXOFFICE എന്ന ട്വിറ്റര്‍ അകൗണ്ടില്‍ ഒരു പ്രസ് റിലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട് ഡിലീറ്റ് ചെയ്ത ഈ പ്രസ് റിലീസിലാണ് കെആര്‍കെ ആത്മഹത്യ ഭീഷണി മുഴക്കിയത്.

ട്വിറ്റര്‍ഇന്ത്യയുടെ പ്രതിനിധികളായ മഹിമ കൗള്‍, വിരാള്‍ ജാനി, തരണ്‍ജീത് സിംഗ് എന്നിവരോട് എന്റെ ട്വിറ്റ് അകൗണ്ട് 15 ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെടുകയാണ്. അവര്‍ ആദ്യം എന്നോട് ലക്ഷങ്ങള്‍ ചാര്‍ജ് ചെയ്യുകയും പിന്നീടൊരു ദിവസം പെട്ടെന്ന് അകൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. അവര്‍ എന്നെ ചതിച്ചതില്‍ ഞാന്‍ നിരാശനാണ്. എന്റെ അകൗണ്ട് അവര്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും, ഈ ആളുകളെല്ലാം അതിന് ഉത്തരവാദികളായിരിക്കും. ഇതായിരുന്നു പ്രസ് റിലീസിലെ വരികള്‍.

"</p

KRKBOXOFFICE എന്ന അകൗണ്ടില്‍ തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു പ്രസ് റിലീസില്‍ ആമിര്‍ഖാനെതിരേ കടുത്ത ആക്ഷേപങ്ങളാണ് കമാല്‍ ഖാന്‍ ഉന്നയിക്കുന്നത്. താന്‍ പുതിയ അകൗണ്ട് ട്വിറ്ററില്‍ തുടങ്ങില്ലെന്നും തന്റെ പഴയ അകൗണ്ട് പുനഃസ്ഥാപിച്ച് കിട്ടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെആര്‍കെ പറയുന്നു. അല്ലാത്തപക്ഷം താന്‍ കോടതിയെ സമീപിക്കുമെന്നും ട്വിറ്റര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കെആര്‍കെ മുന്നറിയിപ്പ് നല്‍കുന്നു.

ജാക് ഡോര്‍സിയല്ല, ആമിര്‍ഖാന്‍ ആണ് ട്വിറ്ററിന്റെ യഥാര്‍ത്ഥ ഉടമയെന്ന് തനിക്ക് ഇപ്പോള്‍ മനസിലായി എന്നാണ് കെആര്‍കെയുടെ പരിഹാസം. ഞാന്‍ ആരെയും അസഭ്യം പറയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. പിന്നെയെങ്ങനെയാണ് ആറു മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള എന്റെ അകൗണ്ട് ബ്ലോക് ചെയ്യാന്‍ ട്വിറ്ററിന് കഴിയുക? എന്നും കെആര്‍കെ ചോദിക്കുന്നു. തന്നെ ട്വിറ്ററില്‍ കാണാന്‍ ആമിര്‍ ആഗ്രഹിക്കുന്നില്ലെന്നും അതാണയാള്‍ തന്റെ അകൗണ്ട് പൂട്ടിക്കാന്‍ നടന്നതെന്നും കുറ്റപ്പെടുത്തുന്നു. അതിനൊപ്പം ആമിറിനും ട്വിറ്ററിനുമുള്ള വെല്ലുവിളിപോലെ കെആര്‍കെ പറയുന്നത് സിനിമ വിമര്‍ശനവുമായി യൂട്യൂബിലും BeFilixTV യിലും KRKBoxoffice.com എന്നിവിടങ്ങളില്‍ താന്‍ കാണുമെന്നാണ്. അതായത് ആമിര്‍ വിചാരിച്ചാലൊന്നും തന്റെ സിനിമനിരൂപണം അവസാനിപ്പിക്കാന്‍ കഴിയില്ല; കമാല്‍ ആര്‍ ഖാന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍