UPDATES

സിനിമാ വാര്‍ത്തകള്‍

അന്യഭാഷാ ചിത്രങ്ങള്‍ക്ക് 125 തിയ്യേറ്ററുകള്‍ മാത്രം ; വൈഡ് റിലീസിങ്ങിന് തടയിട്ട് സിനിമ സംഘടനകള്‍

തമിഴ്നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ചില സ്ഥലങ്ങളിലും ചെറിയ തിയ്യേറ്ററുകള്‍ മാത്രമുള്ള പ്രധാന നഗരങ്ങളിലും നിബന്ധനയ്ക്ക് ഇളവും നല്‍കിയിട്ടുണ്ട്

അന്യ ഭാഷ ചിത്രങ്ങൾക്ക് തീയേറ്റർ നിയന്ത്രണം ഏർപ്പെടുത്തി മലയാള സിനിമാ സംഘടനകള്‍. മലയാള സിനിമകൾക്ക് തീയേറ്റർ ലഭിക്കാതെ മുന്നൂറിൽ അതികം സെന്ററുകൾ അന്യഭാഷ ചിത്രങ്ങൾക്ക് ലഭിക്കുന്നത് പതിവാണ്. എന്നാൽ ഇനി മുതൽ പരമാവധി 125 തിയ്യേറ്ററുകള്‍ മാത്രമാണ് ലഭിക്കുക.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിജയ് ചിത്രം ‘സര്‍ക്കാര്‍’, രജനി ചിത്രം ‘2.0’ എന്നിവ വൈഡ് റിലീസ് ചെയ്ത സാഹചര്യത്തില്‍ മലയാള ചിത്രങ്ങള്‍ക്ക് തിയ്യേറ്ററുകള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. മികച്ച അഭിപ്രായം നേടിയ ജോസഫ് അടക്കം റിലീസ് ചെയ്തത് കുറച്ചു തിയ്യേറ്ററുകളായിരുന്നു. ഈ സാഹചര്യത്തിലാണ് അന്യഭാഷാ ചിത്രങ്ങളുടെ സ്‌ക്രീന്‍ 125 ആക്കി ചുരുക്കാന്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.
എന്നാല്‍ മലയാളത്തില്‍ വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ലൂസിഫര്‍, കുഞ്ഞാലിമരയ്ക്കാര്‍, മാമാങ്കം എന്നീ മലയാള ചിത്രങ്ങള്‍ക്ക് പുതിയ റിലീസ് നിബന്ധനകള്‍ ബാധകമല്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ചില സ്ഥലങ്ങളിലും ചെറിയ തിയ്യേറ്ററുകള്‍ മാത്രമുള്ള പ്രധാന നഗരങ്ങളിലും നിബന്ധനയ്ക്ക് ഇളവും നല്‍കിയിട്ടുണ്ട്.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള) എന്നീ സംഘടനകളുടെ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയും ഉൾപ്പടെ എറണാകുളത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍