UPDATES

സിനിമാ വാര്‍ത്തകള്‍

സുഹൃത്തിന്റെ മോശം അനുഭവമാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത്‌ വരാന്‍ കാരണം,തന്നോട് ആരും വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല; റീമാ കല്ലിങ്കല്‍

പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു

സിനിമ മേഖലയിൽ നിന്ന് തന്റെ സിനിമാ ജീവിതത്തിനിടയില്‍ മോശപ്പെട്ട അനൂഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി റീമ കല്ലിങ്കൽ. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിന്നീടാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരേണ്ടതിനെ കുറിച്ച് ആലോചിച്ചതെന്നും നടിയും ഡബ്ല്യു.സി.സി അംഗവുമായ റിമാ കല്ലീങ്കല്‍. കൊച്ചി മുസിരിസ് ബിനാലെയില്‍ സംസാരിക്കുകയായിരുന്നു താരം.

എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് ‘ റിമ പറഞ്ഞു.

അന്നത്തെ ആ സംഭവത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസം കഴിഞ്ഞെന്നും പിന്നീടാണ് സംസാരിക്കാന്‍ സ്ഥലമുണ്ടെന്നും നിര്‍ബന്ധമായി ഉപയോഗിക്കുക തന്നെ വേണമെന്നും തിരിച്ചറിയുന്നതെന്നും റിമ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍