UPDATES

സിനിമാ വാര്‍ത്തകള്‍

‘ട്വിലൈറ്റ്’ നായകൻ റോബര്‍ട്ട് പാറ്റിന്‍സണ്‍ പുതിയ ‘ബാറ്റ്മാൻ’; സ്ഥിരീകരിച്ച് വാര്‍ണര്‍ ബ്രദേഴ്സ്

ബാറ്റ്മാന്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഇതോടെ റോബര്‍ട്ട് പാറ്റിന്‍സണ്‍

ഹോളിവുഡ് സൂപ്പർ ഹീറോ ചിത്രങ്ങളിൽ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ബാറ്റ് മാൻ. ബാറ്റ്മാനായി പുതിയ ചിത്രത്തിൽ ആരാകും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം. റോബര്‍ട്ട് പാറ്റിന്‍സണ്‍ അടുത്ത ബാറ്റ്മാനായി വേഷമിടുമെന്ന് സ്ഥിതീകരിച്ചു. മാറ്റ് റീവിസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങുന്ന ‘ദ ബാറ്റ്മാന്‍’ എന്ന ചിത്രത്തിലായിരിക്കും പാറ്റിന്‍സണ്‍ എത്തുക. സിനിമയുടെ നിര്‍മ്മാതാക്കള്‍ വാര്‍ണര്‍ ബ്രദേഴ്സും, ബാറ്റ്മാന്‍ ക്രിയേറ്റര്‍മാരായ ഡിസി കോമിക്സും പാറ്റിന്‍സണിനെ ബാറ്റ്മാന്‍ ആക്കാനുള്ള തീരുമാനം സ്ഥിരീകരിച്ചു.

ട്വിലൈറ്റ് സിനിമകളിൽ ഹീറോയായി ശ്രദ്ധേയനായ താരമാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. 32 വയസാണ് താരത്തിന്. ബാറ്റ്മാന്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഇതോടെ റോബര്‍ട്ട് പാറ്റിന്‍സണ്‍. കഴിഞ്ഞ രണ്ട് സിനിമകളില്‍ ബാറ്റ്മാനായി അവതരിപ്പിച്ച ബെന്‍ അഫ്ലെക്ക് ഈ റോള്‍ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ബാറ്റ്മാനായി സംവിധായകന്‍ മാറ്റ് റീവിസിന് വാര്‍ണര്‍ ബ്രദേഴ്സ് അനുമതി നല്‍കിയത്.

ഒടുവിൽ പുറത്തിറങ്ങിയ ബാറ്റ്മാൻ വേഴ്‌സസ് സൂപ്പർമാൻ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.എന്നാൽ അടുത്തിടെ ഇറങ്ങിയ വണ്ടര്‍ വുമണ്‍, അക്വാമാന്‍ ചിത്രങ്ങളുടെ വിജയം ഡിസിക്ക് ആത്മവിശ്വസം പകരുന്നത്. പ്ലാനറ്റ് ഓഫ് എപ്സ് പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ‘മാറ്റ് റീവിസും, ട്വിലൈറ്റ് നായകനായും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും ഏറെയാണ്. ചിത്രം 2021 ജൂണ്‍ 25 ന് പ്രദർശനത്തിനെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍