UPDATES

സിനിമാ വാര്‍ത്തകള്‍

അനുരാഗ് കശ്യപിൻറെ നായകനായി റോഷന്‍ മാത്യു ബോളിവുഡിലേക്ക്

സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ് ആണ് റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം അറിയിച്ചത്

പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെ നായകനാകാൻ റോഷൻ മാത്യു. സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ് ആണ് റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം അറിയിച്ചത് . താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയില്‍ റോഷന്റേത് അവിശ്വസനീയ പ്രകടനമായിരുന്നുവെന്നും ഗീതു മോഹന്‍ദാസ് കുറിപ്പിൽ പറഞ്ഞു മൂത്തോന്‍ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് അനുരാഗ് കശ്യപ്.

പുതിയ നിയമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് റോഷൻ. പിന്നീട് ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ വിശ്വാസപൂർവ്വം മൻസൂർ, കടംകഥ, മാച്ച്ബോക്സ്, ഒരായിരം കിനാക്കളാൽ, കൂടെ, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

മജീദിന്റെയും സക്കരിയായുടെയും ഉമ്മ; കേരളം ഏറ്റെടുത്ത സാവിത്രി ശ്രീധരന്റെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍