UPDATES

സിനിമാ വാര്‍ത്തകള്‍

രാജമൗലി ചിത്രം ആര്‍ ആര്‍ ആറില്‍ നിന്ന് പിന്മാറുന്നു; ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ്

തനിക്കു ലഭിച്ച സ്വീകാര്യത തന്നെ തനിക്കു പകരം ചിത്രത്തിലെത്തുന്ന നടിക്കും ലഭിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളുമെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ നടി അറിയിച്ചു

രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ആര്‍ ആര്‍ ആറില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ്. ബാഹുബലിക്ക് ശേഷം രാജ മൗലി ഒരുക്കുന്ന ബ്രന്മണ്ട ചിത്രമാണ് ആര്‍.ആര്‍.ആർ .

കുടുംബസാഹചര്യങ്ങള്‍ കാരണമാണ് താന്‍ ഇത്രയും നല്ലൊരു ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതെന്നും ഉജ്വലമായ തിരക്കഥയും വലിയൊരു കഥാപാത്രമാണ് തന്റേതെന്നും ഡെയ്‌സി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തനിക്കു ലഭിച്ച സ്വീകാര്യത തന്നെ തനിക്കു പകരം ചിത്രത്തിലെത്തുന്ന നടിക്കും ലഭിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളുമെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ നടി അറിയിച്ചു.

ഏകദേശം 400 കോടി രൂപ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം 2020 ജൂലൈ 30ന് റിലീസ് ആകുമെന്നും എന്നാണ് റിപോർട്ടുകൾ. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിലെത്തുമെന്നതാണ് മറ്റൊരു സവിശേഷത. ആലിയ ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലഭിനയിക്കുകയാണ്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 

View this post on Instagram

 

A post shared by Daisy Edgar-Jones (@daisyedgarjones) on

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുക. ബോളിവുഡില്‍ നിന്നും അജയ് ദേവഗണും ആര്‍ ആര്‍ ആറിലെത്തും. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍