UPDATES

സിനിമാ വാര്‍ത്തകള്‍

എന്തുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നു പേരിട്ടു? അരുണ്‍ ഗോപി വെളിപ്പെടുത്തുന്നു

മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ തന്നെ ഉദയത്തിനു കാരണമായി മാറിയ ചിത്രമായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. അതുകൊണ്ടു തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരിൽ താരപുത്രൻ പ്രണവ് എത്തുമ്പോൾ പ്രതീക്ഷകളും ചോദ്യങ്ങളും ഏറെ ഉയർന്നിരുന്നു.

രാമലീല എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അരുൺ ഗോപി. ആദ്യ ചിത്രം തന്നെ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചും 50 കോടി ക്ലബിൽ ഇടംനേടി. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കിയ പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ മോഹൻലാൽ നായകനായി എത്തിയ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രവുമായി ഈ പ്രണവ് ചിത്രത്തിനെ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആരാധകർ ചോദിച്ചിരുന്നത്. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ തന്നെ ഉദയത്തിനു കാരണമായി മാറിയ ചിത്രമായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. അതുകൊണ്ടു തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരിൽ താരപുത്രൻ പ്രണവ് എത്തുമ്പോൾ പ്രതീക്ഷകളും ചോദ്യങ്ങളും ഏറെ ഉയർന്നിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേര് നൽകാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അരുൺ ഗോപി

“ഒന്ന്‌ മുതൽ ഇരുപത്‌ വരെയുളള നൂറ്റാണ്ടുകൾ എങ്ങനെ ആയിരുന്നോ, അതുമായി ബന്ധപ്പെട്ടുള്ള ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്നു എന്നുള്ളതാണ് ഇരുപത്തിയൊന്നാംനൂറ്റാണ്ട് എന്ന സിനിമയുടെ ടൈറ്റിലിന് പിന്നിലുള്ള കാര്യം. ഇരുപതാംനൂറ്റാണ്ട് എന്ന്‌ പറയുന്ന സിനിമയ്ക്ക് അന്നവർ ആ ടൈറ്റിൽ എടുത്തതിന്‌ പിന്നിൽ ഒരു ചേതോവികാരം ഉണ്ടല്ലോ, അതേ വികാരം തന്നെയാണ്‌ ഈ കഥയ്ക്ക്‌ ആ ടൈറ്റിൽ ഇട്ടപ്പോൾ ഉണ്ടായിരുന്നത്. വൈകാരികമായ ചില ബന്ധങ്ങൾ മാത്രമാണ്‌ ഈ രണ്ട്‌ സിനിമകൾ തമ്മിലുള്ളത്, ലാലേട്ടന്റെ മകൻ അഭിനയിക്കുന്നു, മധു സാറിന്റെ ശിഷ്യൻ ആണ്‌ ഞാൻ, സുരേഷേട്ടന്റെ മകൻ ഗോകുൽ അഭിനയിക്കുന്നു അങ്ങനെ ഉള്ള ചില രസകരമായ സാമ്യങ്ങൾ മാത്രമേ ഉളളൂ.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍