UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ നായകന്മാർ ‘മാസ്സ്’ ആയിരുന്നില്ല; ‘അയ്യപ്പനും കോശിയും’ എന്റെ ആദ്യ റിയല്‍ ആക്ഷന്‍ മാസ് മൂവിയായിരിക്കും: സച്ചി

അയ്യപ്പനും കോശിയും എന്ന ടൈറ്റില്‍ തന്നെ ചിത്രത്തില്‍ പൃഥ്വിരാജും ബിജുമേനോനും അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രങ്ങളെ കാണിച്ചുതരുന്നതാണ്

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സച്ചി എന്ന സംവിധായകൻ തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. സച്ചി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പൃഥ്വിരാജ്- ബിജുമേനോന്‍ ചിത്രമാണ് അയ്യപ്പനും കോശിയും.
ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ് തുടങ്ങി സച്ചി-സേതു ഹിറ്റ് കൂട്ടുകെട്ടില്‍ ഒട്ടേറെ വിജയ ചിത്രങ്ങൾ പിറന്നു. പിന്നീട് സ്വതന്ത്ര തിരക്കഥാകൃത്തായപ്പോഴും റണ്‍ബേബി റണ്‍, രാമലീല തുടങ്ങിയ ഹിറ്റുകളും സച്ചി മലയാള സിനിമക്ക് സമ്മാനിച്ചു.

തന്റെ നായകന്മാര്‍ മാസ് ആക്ഷന്‍ ചെയ്യുന്നവരോ പത്തുനാല്‍പ്പതുപേരെ തല്ലി തോല്‍പ്പിക്കുന്നവരോ അല്ല. എന്നാൽ അയ്യപ്പനും കോശിയും തന്റെ ആദ്യ റിയല്‍ ആക്ഷന്‍ മാസ് മൂവിയായിരിക്കും അയ്യപ്പനും കോശിയും എന്ന് പറയുകയാണ് സച്ചി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അനാര്‍ക്കലി, ചോക്ലേറ്റ്, റണ്‍ബേബി റണ്‍ തുടങ്ങി എന്റെ മുന്‍ സിനിമകളിലൊന്നും നായകന്മാര്‍ മാസ് ആക്ഷന്‍ ചെയ്യുന്നവരോ പത്തുനാല്‍പ്പതുപേരെ തല്ലി തോല്‍പ്പിക്കുന്നവരോ അല്ല. റണ്‍ ബേബി റണ്ണില്‍ മോഹന്‍ലാല്‍ ഓടിരക്ഷപ്പെടുന്നിടത്താണ് ഇന്റര്‍വെല്‍ വരുന്നത്. എന്നാല്‍ അയ്യപ്പനും കോശിയും എന്റെ ആദ്യ റിയല്‍ ആക്ഷന്‍ മാസ് മൂവിയായിരിക്കും. അതിനുതകുന്ന സീനുകള്‍ ഉണ്ട്. അതേ ആവേശത്തില്‍ത്തന്നെയാണ് അതിനെ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് എഴുത്ത് പൂര്‍ത്തിയാക്കിയത്’- സച്ചി പറയുന്നു.

‘അയ്യപ്പനും കോശിയും’ എന്ന ടൈറ്റില്‍ തന്നെ ചിത്രത്തില്‍ പൃഥ്വിരാജും ബിജുമേനോനും അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രങ്ങളെ കാണിച്ചുതരുന്നതാണ്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന അയ്യപ്പന്‍ നായര്‍ അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയാണ്. പൃഥ്വിരാജ് ചെയ്യുന്ന കട്ടപ്പനക്കാരനായ കോശി പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ഒരാളും. ഇവര്‍ തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്‌നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചെറിയ നിയമലംഘനവും, രണ്ടുപേരുടെയും സ്വഭാവത്തിലെ പ്രത്യേകതകള്‍കൊണ്ട് അതൊരു വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ അയ്യപ്പനും കോശിയും എന്ന സിനിമ’

‘അനാര്‍ക്കലിയിലും സമാന കൂട്ടുകെട്ടുതന്നെയായിരുന്നെങ്കിലും പൃഥ്വിരാജ് അവതരിപ്പിച്ച ശാന്തനുവിന്റെ കഥയായിരുന്നു ചിത്രം. അതില്‍ ബിജുമേനോന്‍ സഹനടന്‍ മാത്രമായിരുന്നു. എന്നാല്‍ അയ്യപ്പനും കോശിയിലേക്കെത്തുമ്പോള്‍ ഇരുവരും തുല്യപ്രാധാന്യമുള്ള നായകകഥാപാത്രങ്ങളാണ്’- സംവിധായകൻ സച്ചി പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍