UPDATES

സിനിമാ വാര്‍ത്തകള്‍

‘സഹോ’ കേരള ലോഞ്ച്: നടന്‍ സിദ്ദിഖിനെ വലിയ സംവിധായകനെന്ന് വിശേഷിപ്പിച്ച് പ്രഭാസ്; താരത്തെ തിരുത്തി ആരാധകര്‍ (വീഡിയോ)

മോഹന്‍ലാലിന്റെ കട്ട ആരാധകനാണ് താനെന്നയായിരുന്നു ബാഹുബലി താരം പ്രഭാസ് ആദ്യം പറഞ്ഞത്

നടന്‍ സിദ്ദിഖിനെ വലിയ സംവിധായകനെന്ന് വിശേഷിപ്പിച്ച് പ്രഭാസ്. ബാഹുബലിയ്ക്കു ശേഷം പ്രഭാസ് നായകനാകുന്ന സാഹോയുടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മോഹന്‍ലാല്‍, സിദ്ദിഖ്, സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, മമ്ത മോഹന്‍ദാസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

മോഹന്‍ലാലിന്റെ കട്ട ആരാധകനാണ് താനെന്നയായിരുന്നു ബാഹുബലി താരം പ്രഭാസ് ആദ്യം പറഞ്ഞത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്നും താന്‍ അദ്ദേഹത്തിന്റെ കട്ട ഫാനാണെന്നും വേദിയില്‍  പ്രഭാസ് പറഞ്ഞു. ഹൈദരാബാദില്‍ വച്ച് മുമ്പ് കണ്ടിട്ടുണ്ടെന്നും ലാല്‍ സാര്‍ എന്നും ചെറുപ്പമായി തന്നെയിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം നടന്‍ സിദ്ദിഖിനെക്കുറിച്ച് പ്രഭാസ് പറഞ്ഞു തുടങ്ങി. സംവിധായകന്‍ സിദ്ദിഖ് ആണെന്നു തെറ്റിദ്ധരിച്ചുകൊണ്ടാണ് പ്രഭാസ് സംസാരിച്ചത്. വലിയ സംവിധായകനായ താങ്കള്‍ ഈ ചടങ്ങിനെത്തിയതിന് വളരെയധികം നന്ദിയുണ്ടെന്നാണ് പ്രഭാസ് പറഞ്ഞ വാക്കുകള്‍. അതു കേട്ട് പ്രഭാസിന് ആളുമാറിപ്പോയല്ലോയെന്ന് ട്രോളുകയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ.

‘പ്രഭാസിന് കേരളത്തില്‍ ഇഷ്ടം പോലെ ആരാധകരുണ്ട്. തെലുങ്കില്‍ ആരാധകര്‍ പ്രഭാസിനെ ഡാര്‍ലിങ് എന്നാണ് വിളിക്കുന്നത്. മലയാളികളും വൈകാതെ അങ്ങനെ വിളിച്ചു തുടങ്ങട്ടെയെന്ന് ആശംസിക്കുന്നു’- സംവിധായകൻ ബി. ഉണ്ണി കൃഷ്‌ണൻ പറഞ്ഞു.

മമ്ത മോഹന്‍ദാസിന്റെ ആദ്യ തെലുങ്ക് ചിത്രം യമദാങ്ങിന്റെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി കാണുന്നതെന്നും ആ സിനിമ തെലുങ്കില്‍ സൂപ്പര്‍ഹിറ്റായിരുന്നുവെന്നും പ്രഭാസ് പറഞ്ഞു. നല്ല ശബ്ദത്തിനുടമയാണ് മമ്തയെന്നും പ്രഭാസ് പറഞ്ഞു.

ശ്രദ്ധ കപൂർ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആഗസ്റ്റ് 30നാണ് റിലീസ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍