UPDATES

സിനിമാ വാര്‍ത്തകള്‍

സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിൽ സല്‍മാന്‍ ഖാന്റെ ‘ഭാരത്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിനായി വിശാല്‍ ശേഖര്‍ ടീം സംഗീതമൊരുക്കുന്നു.

അലി അബാസ് സഫര്‍ ഒരുക്കുന്ന സൽമാൻ ഖാൻ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ഈ വർഷം തിയേറ്ററിൽ എത്തുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്‍റെ പോസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് നായികമാരായി എത്തുന്നത്.


ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിനായി വിശാല്‍ ശേഖര്‍ ടീം സംഗീതമൊരുക്കുന്നു. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു കിടിലന്‍ മാസ് ചിത്രമായിരിക്കും ഭാരതെന്നാണ് സൂചന. സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഈദ് റിലീസായി ജൂൺ 5 ന് പ്രദർശനത്തിനെത്തും.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍