UPDATES

സിനിമാ വാര്‍ത്തകള്‍

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാം ഭാഗം ഒരുക്കാൻ ബാബുരാജ്; ‘ബ്ലാക്ക് കോഫി’ ചിത്രീകരണം ആരംഭിച്ചു

ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ബ്ലാക്ക് കോഫി അവതരിപ്പിക്കുന്നത്

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഒരു ദോശ ഉണ്ടാക്കിയ കഥ പറഞ്ഞ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ലാല്‍, ശ്വേതാ മേനോന്‍, ആസിഫ് അലി, ബാബുരാജ്, മൈഥിലി തുടങ്ങിയവര്‍ വേഷമിട്ട ചിത്രം വ്യത്യസ്തമായ പ്രണയകഥയാണ് പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തില്‍ കുക്ക് ബാബുവായെത്തിയ ബാബുരാജാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ബ്ലാക് കോഫി എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍, ലാല്‍, ബാബുരാജ്, മൈഥിലി എന്നിവരെക്കൂടാതെ ഓവിയ, ലെന, രചന നാരായണന്‍കുട്ടി, ഓര്‍മ ബോസ് തുടങ്ങിയവരും വേഷമിടുന്നു. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ബ്ലാക്ക് കോഫി അവതരിപ്പിക്കുന്നത്.

ഓര്‍മ ബോസാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. സംഗീതം ബിജിപാല്‍, ഛായാഗ്രഹണം ജെയിംസ് ബാവ, വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ ആന്റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സജീഷ് മഞ്ചേരിയാണ്.സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍