UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും വിവാഹ ശേഷം അവസരങ്ങള്‍ കുറഞ്ഞു; സാമന്ത പറയുന്നു

‘വിവാഹത്തിന് മുമ്പ് ഞാന്‍ ചെയ്തത്ര സിനിമകള്‍ ഇപ്പോള്‍ എനിക്ക് ലഭിക്കുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ സിനിമയില്‍ എന്നെ വച്ച് ഇനി എന്തുചെയ്യണമെന്ന് അവര്‍ക്ക് ശരിക്കും അറിയാത്തതിനാലാണ് ഇത് എന്നാണ് ഞാന്‍ കരുതുന്നത്’

സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും വിവാഹ ശേഷം തനിക്ക് അവസരങ്ങള്‍ ഏറെ ഏറെ കുറഞ്ഞെന്ന് നടി സാമന്ത. ‘വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. രംഗസ്ഥലം, മഹാനടി തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്തതാണ്. അത് റിലീസ് ചെയ്തത് എന്റെ വിവാഹ ശേഷവും. അവ ഹിറ്റാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല’- സാമന്ത പറഞ്ഞു.

2017ലാണ് തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. താരങ്ങളേറെയുള്ള അക്കിനേനി കുടുംബത്തിലേക്ക് സാമന്ത ചെന്ന് കയറിയത് മുതല്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച വിവാഹ ശേഷം സാമന്ത അഭിനയിക്കുമോ എന്നായിരുന്നു.

‘വിവാഹത്തിന് മുമ്പ് ഞാന്‍ ചെയ്തത്ര സിനിമകള്‍ ഇപ്പോള്‍ എനിക്ക് ലഭിക്കുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ സിനിമയില്‍ എന്നെ വച്ച് ഇനി എന്തുചെയ്യണമെന്ന് അവര്‍ക്ക് ശരിക്കും അറിയാത്തതിനാലാണ് ഇത് എന്നാണ് ഞാന്‍ കരുതുന്നത്’- സാമന്ത കൂട്ടി ചേർത്തു.
‘എന്റെ ജീവിതവും ഈ സിനിമയിലുണ്ട്’; ആൻഡ് ദി ഓസ്‌കാർ ഗോസ് ടു… സലിം അഹമ്മദ്/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍