UPDATES

സിനിമാ വാര്‍ത്തകള്‍

‘നിങ്ങളുടെ ധൈര്യം അഭിനന്ദനം അര്‍ഹിക്കുന്നത്’; മീ ടു ക്യാമ്പയിനിനെ പിന്തുണച്ച് സാമന്ത

ഹോളിവുഡ് നടി അലീസ മിലാനോ താന്‍ നേരിട്ട ലൈംഗീക അതിക്രമങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടതോടെയാണ് മീ ടു ക്യാപെയ്‌ന് തുടക്കമാകുന്നത്.

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി എം എൽ എ യും നടനുമായ മുകേഷിലേയ്ക്ക് എത്തി നിൽക്കുന്ന മീ ടു ക്യാമ്പയിനിന്‌ ഐക്യദാര്‍ഢ്യവുമായി തെന്നിന്ത്യന്‍ താരം സാമന്ത. തങ്ങള്‍ ലൈംഗീക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നും നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണെന്നുമാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ലൈംഗീക അതിക്രമത്തിന് ഇരയായി എന്ന് വെളിപ്പെടുത്തുന്ന സ്ത്രീകള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ രംഗത്തു വരുന്നതില്‍ താരം അതൃപ്തി അറിയിച്ചു.

‘സ്ത്രീകളെ പരിഹസിക്കുന്നത്  മനസിനെ വേദനിപ്പിക്കുന്നുണ്ട്,  പരിഹാസങ്ങള്‍ കണ്ട് ക്യാപെയ്‌നില്‍ നിന്നും പിന്‍മാറരുത്. നിങ്ങള്‍ ചെയ്യുന്നത് വലിയ കാര്യമാണ്. നിങ്ങളെ സംശയിക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്യുന്നവരെ ശ്രദ്ധിക്കേണ്ടതില്ല” സാമന്ത പറഞ്ഞു.

ഹോളിവുഡ് നടി അലീസ മിലാനോ താന്‍ നേരിട്ട ലൈംഗീക അതിക്രമങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടതോടെയാണ് മീ ടു ക്യാമ്പയിനിന്‌ തുടക്കമാകുന്നത്. 2017 ഒക്ടോബര്‍ 15ന് ആ ട്വീറ്റ് പുറത്തു വന്ന ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ തന്നെ മീ ടു ക്യാംപെയ്ന്‍ ഇന്ത്യയിലും വ്യാപിക്കുകയായിരുന്നു.

 

‘എന്നെങ്കിലും നിങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ ‘മീടൂ’ എന്ന് സ്റ്റാറ്റസിടുക. നമുക്കീ ലോകത്തെ അറിയിക്കണം, എത്രമാത്രം വ്യാപിച്ചിരിക്കുകയാണ് ഈ പ്രശ്നമെന്ന്…’ ഇങ്ങനെയായിരുന്നു അലീസ മിലാനോയുടെ ട്വീറ്റ്. ക്യാപെയ്ന്‍
ഇന്ത്യന്‍ ചലച്ചിത്ര, സാംസ്‌കാരിക, മാധ്യമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ക്ക് ഇതിനോടകം തന്നെ വെല്ലുവിളിയായിരിക്കുകയാണ്.ബോളിവുഡ് താരം തനുശ്രീ ദത്തയില്‍ നിന്ന് ആരംഭിച്ച ക്യാമ്പയിനിന്‌ പിന്തുണ പ്രഖ്യാപിച്ച്, നിനക്കൊപ്പം ‘ഞാനും’ എന്ന വെളിപ്പെടുത്തലുമായി ഒട്ടേറെ പേര്‍ രംഗത്തു വന്നു. പ്രതിസ്ഥാനത്തുള്ളവരില്‍ ചിലര്‍ മാപ്പു പറഞ്ഞു. ചിലര്‍ ഇനിയും തെറ്റേറ്റു പറയാതെയിരിക്കുന്നു.

നടനും എംഎല്‍എയുമായ മുകേഷിനെതിരെ പരാതിയുമായി ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് രംഗത്തെത്തിയതോടെ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലും ‘മീടൂ’ ക്യാംപെയ്ന്‍ ചർച്ചയായിട്ടുണ്ട്. നേരത്തെ മലയാളി സൈബർ ഇടങ്ങളിൽ മീ ടൂ ക്യാമ്പയിൻ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 19 വര്‍ഷംമുന്‍പ് ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ചെന്നൈയിലെ തന്റെ ഹോട്ടല്‍ മുറിയിലേക്ക് മുകേഷ് തുടരെ ഫോണ്‍ ചെയ്തുവെന്നും ചിത്രീകരണ സമയത്തു മുകേഷിന്റെ തൊട്ടപ്പുറത്തെ മുറിയിലേക്കു തന്നെ മാറ്റാന്‍ നിര്‍ദേശിച്ചതായുമാണ് ടെസിന്റെ വെളിപ്പെടുത്തല്‍. അതേസമയം മുകേഷ് ആരോപണം നിഷേധിച്ചിട്ടുണ്ട്.

 

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി മുകേഷിലേയ്ക്ക്: #മീ ടൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍