UPDATES

സിനിമാ വാര്‍ത്തകള്‍

തനിക്ക് ഒരു അമ്മക്കുട്ടി വേണം, ‘ഒരു കുഞ്ഞു മേഘ്‌നയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞാന്‍’; സമീറ റെഡ്ഢി

തന്റെ മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നുമാണ് ഇപ്പോള്‍ താരത്തിന്റെ ആഗ്രഹം. ‘ ഒരു കുഞ്ഞു മേഘ്‌നയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞാന്‍’

ഗൗതം മേനോന്‍ ചിത്രം വാരണം ആയിരത്തിലൂടെ മലയാളികള്‍ക്കും തമിഴര്‍ക്കും ഒരേ പോലെ പ്രിയങ്കരിയായി മാറിയ നടിയാണ് സമീറ റെഡ്ഢി. ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധയേമായ വേഷങ്ങളില്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സൂര്യയുടെ നായികയായി വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക പ്രശംസ നേടിയത്. ചിത്രത്തിലെ മേഘ്‌ന എന്ന കഥാപാത്രം സമീറയ്ക്ക് ഏറെ ആരാധകരെ നേടി കൊടുത്തിരുന്നു.

വിവാഹത്തെ തുടർന്ന് കുറച്ചു നാളുകളായി സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സമീറ ഇപ്പോള്‍ രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. തന്റെ മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നുമാണ് ഇപ്പോള്‍ താരത്തിന്റെ ആഗ്രഹം. ‘ ഒരു കുഞ്ഞു മേഘ്‌നയ്ക്കായുള്ള കാത്തിരിപ്പിലാണ് ഞാന്‍.’ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സമീറയുടെ പ്രതികരണം.

‘സൂര്യയും ഞാനും ഗാനരംഗങ്ങളുടെ ഷൂട്ട് കഴിഞ്ഞാല്‍ നേരെ ബേബി സ്റ്റോറുകളിലേക്കോടുമായിരുന്നു. ജ്യോതിക അന്ന് ഗര്‍ഭിണിയായിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനായുളള ഉടുപ്പുകള്‍ വാങ്ങാനായിരുന്നു ആ യാത്രകള്‍. സൂര്യ ഒരു ജെന്റില്‍മാനാണ്. വളരെ നല്ല വ്യക്തിത്വത്തിനുടമയാണ്. ക്ലാസാണ്. ആ മാജിക് ആ ചിത്രത്തിലുമുണ്ട്.’ സമീറ പറയുന്നു

‘വാരണം ആയിരത്തിനു മുമ്പെ അജിത്തുമായൊരു ചിത്രത്തിന്റെ ഓഫര്‍ വന്നിരുന്നു. അന്നതു നടന്നില്ല. അതിനു ശേഷമാണ് ആസല്‍ വരുന്നത്. അജിത്തിന്റെ കൂടെ ജോലി ചെയ്യുമ്പോഴും വളരെ കംഫര്‍ട്ടബിളാണ് ഞാന്‍. പാരിസിലാണ് ഷൂട്ട് അധികവും നടന്നത്. ശരിക്കും രസമായിരുന്നു. ശാലിനിയ്ക്കും വളരെ സനേഹമാണ്. അവര്‍ നല്ല ജോഡികളാണ്’ സമീറ റെഡ്ഢി കൂട്ടിച്ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍